€10 മില്യൺ നിക്ഷേപം പ്രഖ്യാപിച്ച് ഐറിഷ് ഐ.ടി. കമ്പനി ഓക്സിലിയൻ, ഒപ്പം 30 പുതിയ തൊഴിലവസരങ്ങള്‍

ഐറിഷ് ഐ.ടി. കമ്പനിയായ ഓക്സിലിയൻ €10 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. അയര്‍ലണ്ട്, UK എന്നിവിടങ്ങളിലെ ഓഫീസ്-സ്റ്റാഫ്‌ വിപുലീകരണമാണ്‌ കമ്പനി ലക്ഷ്യമിടുന്നത്. യുകെയിലും അയര്‍ലണ്ടിലും ഉള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കായി ഐ.ടി. സേവനങ്ങൾ നൽകുന്ന കമ്പനി ആണ് ഓക്സിലിയൻ. വർഷംതോറും കമ്പനിയുടേയും സെയിൽസ് ടീമിന്റേയും പ്രവർത്തനങ്ങളിൽ 30 പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. ഓക്സിലിയന്റെ പുതിയ നിക്ഷേപത്തിൽ വർക്‌പ്ലേസ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനങ്ങളിലും അവസരങ്ങൾ ഉണ്ടാകും. കമ്പനിയുടെ നിലവിലുള്ള സ്റ്റാഫിന് പ്രൊഫഷണൽ ഡവലപ്പ്മെന്റ്, അപ്പ്സ്കില്ലിംഗ് … Read more

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികളില്‍ റെക്കോർഡ് വര്‍ധനവ് : സര്‍വ്വേ

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികൾ മുൻകാലത്തെ എല്ലാ റെക്കോർഡുകളും മറികടന്നതായിഇന്‍ഡീഡ് ജോബ്‌ പ്ളാറ്റ്ഫോം പുറത്തിറക്കിയ 2025 ഐറിഷ് ജോബ്‌സ് ആൻഡ് ഹയർിംഗ് ട്രെൻഡ്സ് റിപ്പോർട്ട് പറയുന്നു. 2024 ഡിസംബർ അവസാനം വരെ അയര്‍ലന്‍ഡിലെ 17.5 ശതമാനം ജോലി നിയമനങ്ങളില്‍   റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് ജോലിയുടെ ഓപ്ഷനുകൾ പരാമർശിക്കപ്പെട്ടിരുന്നു. ഇത് കോവിഡിനു മുന്‍പത്തെ കണക്കിനെക്കാൾ നാലിരട്ടി കൂടുതലാണ്. റിമോട്ട്, ഹൈബ്രിഡ് ജോലികള്‍ താല്പര്യപെടുന്ന തൊഴിലന്വോഷകരുടെ എണ്ണം   സ്ഥിരതയോടെ തുടരുന്നതായി റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 2024 ഡിസംബറിന്റെ അവസാനത്തോടെ, ഐറിഷ് ജോലി … Read more

ഐറിഷ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സ്‌ട്രൈപ്പ് 300 ജീവനക്കാരെ പിരിച്ചുവിടുന്നു

അയര്‍ലന്‍ഡില്‍ സ്ഥാപിതമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സ്‌ട്രൈപ്പ് 300 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ 3.5% ജീവനക്കാരെയാണ് സ്‌ട്രൈപ്പ് പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. ഇത് അയര്‍ലന്‍ഡിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. പ്രോഡക്റ്റ്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍  പ്രധാനമായും ഉണ്ടാകുക എന്ന് ബിസിനസ് ഇൻസൈഡർ  റിപ്പോർട്ട് ചെയ്തു. എന്നാല്‍ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 10,000 ആയി ഉയർത്താൻ പദ്ധതി ഉണ്ടെന്ന്‍ കമ്പനിഅധികൃതര്‍ അറിയിച്ചു. ഇതോടെ നിലവിലെ ഏകദേശം 8,500 ജീവനക്കാരിൽ നിന്ന് 17% വർധനവുണ്ടാകും. 2021-ൽ, … Read more

ഐറിഷ് തൊഴിലിടങ്ങളില്‍ 20 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ ‘skills shortage’; ടാലന്റ് ഷോർടേജ് സർവേ

2024-ലെ പുതിയ ഗവേഷണപ്രകാരം, ഐറിഷ് തൊഴിലുടമകൾ 20 വർഷത്തിനിടയില്‍ ശരിയായ കഴിവുകൾ ഉള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ പ്രയാസം നേരിടുകയാണ്. എല്ലാ വര്‍ഷവും നടത്തുന്ന  മാൻപവർ ഗ്രൂപ്പ് ടാലന്റ് ഷോർടേജ് സർവേ പ്രകാരം, സർവേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിഭാ ക്ഷാമം 2024-ൽ രേഖപ്പെടുത്തി. 83% തൊഴിലുടമകൾക്ക് സ്കില്‍ഡ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് പറയുന്നു. കമ്പനികള്‍ പറയുന്നത്, തുടർച്ചയായ നാലാം വർഷവും, IT, ഡാറ്റാ സ്കില്‍ എന്നീ മേഖലകളില്‍ ആണ് ടാലെന്റ്റ്‌സ് കണ്ടെത്താൻ … Read more

വെക്സ്ഫോർഡിലെ ബിഎൻവൈ മെല്ലൺ ഓഫീസ് അടച്ചുപൂട്ടാൻ സാധ്യത; ജീവനക്കാർ ആശങ്കയിൽ

വെക്സ്ഫോർഡിൽ പ്രവർത്തിക്കുന്ന ബിഎൻവൈ മെല്ലൺ ഓഫീസ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകുകയാണെന്ന് റിപ്പോര്‍ട്ട്‌. ആഗോള ധനകാര്യ സ്ഥാപനമായ ബിഎൻവൈ മെല്ലൺ, വെക്സ്ഫോർഡിലെ ഡ്രിനാഗ് ഓഫീസിൽ ഏകദേശം 300 ജീവനക്കാര്‍ക്ക് തൊഴിൽ നൽകുന്നുണ്ട്. കമ്പനിയുടെ വെക്സ്ഫോർഡ് ഓഫീസിന്റെ പ്രവർത്തനം നിർത്തിവെച്ച്, ഡബ്ലിനിലെ പ്രവർത്തന കേന്ദ്രത്തിലേക്ക് സർവീസുകൾ ഏകോപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് ജീവനക്കാരിൽ നിന്നുള്ള റിപ്പോർട്ടുകൾ. തൊഴിൽ സുരക്ഷയെക്കുറിച്ച് മാനേജ്മെന്റിൽ നിന്നുള്ള വ്യക്തമായ അറിയിപ്പുകൾ ലഭ്യമാകാത്തതിനെ തുടർന്ന്, ജീവനക്കാർ ആശങ്കയിലാണ്. എന്നാല്‍ ഡബ്ലിനിലും കോർക്കിലുമുള്ള ഓഫീസുകൾക്ക് ഈ പുനപരിശോധന ബാധകമല്ലെന്ന് അധികൃതർ … Read more

അയര്‍ലണ്ടില്‍ 2024 അവസാന പാദത്തിൽ പ്രഫഷണൽ ജോലി അവസരങ്ങള്‍ 14.6% കുറഞ്ഞതായി റിപ്പോര്‍ട്ട്‌

2024 അവസാന പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) അയര്‍ലണ്ടില്‍ പ്രഫഷണൽ ജോലി അവസരങ്ങളില്‍ 14.6%  കുറവ് വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൂടുതൽ നിയന്ത്രണങ്ങള്‍ സ്വീകരിച്ചതാണ്‌  ഈ കുറവിന് കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. മോർഗൻ മക്കിൻലേ എന്ന റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഏറ്റവും പുതിയ Employment Monitor ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2024 അവസാന പാദത്തിൽ ജോലി ഒഴിവുകൾ കുറയുന്നതിനിടെ, ജോലി തേടുന്നവരുടെ എണ്ണം 6.8% ഉയർന്നു. … Read more

ഗാൾവേയിലുള്ള ഏറോജൻ കമ്പനിയില്‍ 700 തൊഴിലവസരങ്ങൾ

ഗാൾവേ ആസ്ഥാനമായുള്ള മെഡിക്കൽ ടെക്നോളജി കമ്പനിയായ ഏറോജൻ, മൾട്ടി-മില്യൺ യൂറോ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 700 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഔഷധ വിതരണത്തിനായി എയ്റോസോൾ ടെക്നോളജി വികസിപ്പിക്കുന്നതിലും ഉൽപാദിപ്പിക്കുന്നതിലും പ്രമുഖരായ ഏറോജൻ, തങ്ങളുടെ വിപുലീകരണ പദ്ധതികൾ വഴി കൂടുതൽ ആളുകൾക്ക് ജോലി ലഭ്യമാക്കും. പുതിയ തൊഴിലവസരങ്ങളുടെ വിവരങ്ങൾ എന്റർപ്രൈസ് അയർലൻഡിന്റെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപിച്ചത്. ഈ റിപ്പോർട്ട്, ഏജൻസിയുടെ പിന്തുണയുള്ള കമ്പനികളിൽ റെക്കോർഡ് തൊഴിലവസരങ്ങള്‍ രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു. എജൻസിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾ കഴിഞ്ഞ … Read more

5% ജീവനക്കാരെ ഒഴിവാക്കാൻ മെറ്റ; അയര്‍ലണ്ടിലെ ജീവനക്കാരെ ബാധിക്കുമൊ എന്ന് ആശങ്ക

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി ആയ മെറ്റ, തങ്ങളുടെ കമ്പനിയില്‍ താഴ്ന്ന പ്രകടനം കാഴ്ച വെക്കുന്ന 5% ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതിയിടുന്നുവെന്ന് ഒരു ആഭ്യന്തര മെമോയിൽ വ്യക്തമാക്കി. ഈ നടപടി ഐറിഷ് പ്രവർത്തനത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. മെറ്റയുടെ ഐറിഷ് ഓഫീസില്‍ ഏകദേശം 2,000 ത്തോളം പേര്‍ ജോലി എടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ കമ്പനി ആയ മെറ്റക്ക് ലോകമാകെ 72,000 ജീവനക്കാരുണ്ട്, അതിനാൽ 5% കുറവ് ഏകദേശം 3,600 ജീവനക്കാരെ ബാധിക്കും. എന്നാൽ, … Read more

അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ തൊഴിലവസരങ്ങൾ

അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍. ഫയര്‍ & സെക്യൂരിറ്റി ഓഫീസര്‍, അക്കൗണ്ട്‌ അസ്സിസ്റ്റന്റ്, റീട്ടൈല്‍ അസിസ്റ്റന്റ്സ്, കാറ്റെറിംഗ് അസിസ്റ്റന്റ്സ്,ബാര്‍ പെര്‍സണ്‍സ് എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകള്‍. ബയോഡാറ്റ അയക്കേണ്ട വിലാസം hr@irelandwestairport.com  . കൂടുതല്‍ വിവരങ്ങള്‍ക്ക് www.irelandwestairport.com/careers  സന്ദര്‍ശിക്കുക.