500 ജോലിക്കാരെ പിരിച്ചുവിടുമെന്ന FSU ആരോപണം അടിസ്ഥാനരഹിതം : PTSB

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിയൻ (FSU) ഉയർത്തിയ ആരോപണങ്ങൾ പെർമനെന്റ് ടിഎസ്ബി (PTSB) നിരസിച്ചു. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ഒക്ടോബറിൽ മുതിർന്ന മാനേജർമാർക്കായി ആരംഭിച്ച സ്വമേധയാ രാജിവെക്കൽ പദ്ധതി ഇപ്പോൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്ന് PTSB ഈ ആഴ്ച ആരംഭത്തിൽ അറിയിച്ചിരുന്നു. സ്വമേധയാ രാജിവെക്കുന്നവരുടെ കൃത്യമായ എണ്ണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഐടി വിഭാഗത്തിൽ 100 പേർ, റീട്ടെയിൽ മേഖലയിൽ 200 പേർ, മറ്റു വിഭാഗങ്ങളിൽ 200 പേർ ഉൾപ്പെടെ 500 … Read more

2024 ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ണ്ട് ഉള്ള പ്രൊഫെഷന്‍ ഏത്? ഗവേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് ഐറിഷ് ജോബ്സ്

റിക്രുട്ടിംഗ് ഏജന്‍സി ആയ ഐറിഷ് ജോബ്സ് നടത്തിയ പുതിയ ഗവേഷണപ്രകാരം, 2024-ൽ കെട്ടിട നിർമ്മാണ മേഖലയിലെ ജോലികളാണ് ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളിൽ പെടുന്നത്. കാരണം ഈ മേഖലയില്‍ skilled- labours ന്‍റെ അഭാവം തുടര്‍ച്ചയായി അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തുന്നു. 2024-ൽ സൈറ്റ് മാനേജർമാർ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനായി മാറി, വർഷംതോറും ആവശ്യകത 39% വർധിച്ചതായി കണ്ടെത്തി. ഗവേഷണ റിപ്പോര്‍ട്ട്‌ പ്രകാരം, ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന അഞ്ച് പ്രൊഫഷനുകൾ കെട്ടിട നിർമ്മാണ മേഖലയില്‍ … Read more

ഇന്ത്യൻ കമ്പനിയായ ജസ്പേ ഡബ്ലിനിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നു; 30-ൽ കൂടുതൽ ജോലി അവസരങ്ങൾ

ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more

ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

വെക്സ്ഫോർഡിൽ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥാപിച്ച് സോഫ്റ്റ്‌വെയർ കമ്പനി Scurri; 100 പേർക്ക് ജോലി

സോഫ്റ്റ് വെയര്‍ കമ്പനിയായ Scurri തങ്ങളുടെ പുതിയ യൂറോപ്യന്‍ ഹെഡ്ക്വാർട്ടേഴ്സ് വെക്സ്ഫോര്‍ഡിലെ Selskar Street-ല്‍ ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സപ്പോര്‍ട്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ 40-ഓളം പുതിയ ജോലികളിലേക്ക് 100-ഓളം നിയമനങ്ങള്‍ നടത്തുന്നതിനായി Scurri പദ്ധതിയിട്ടിട്ടുണ്ട്. Gresham House, ACT & Episode, Enterprise Ireland, സ്വകാര്യ ബിസിനസ്സുകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 15.3 മില്ല്യണ്‍ യൂറോയോളം കമ്പനി സമാഹരിച്ചിട്ടുണ്ട്. Scurri-യുടെ വെക്സ്ഫോർഡിലെ പുതിയ ഹെഡ്ക്വാർട്ടേഴ്സ് യൂറോപ്പിലെയും യു.കെയിലെയും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനും, തൊഴിലാളികള്‍ക്കും സഹായം നല്‍കും.

ഡബ്ലിൻ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ ഐടി വിദഗ്ദ്ധർക്ക് വമ്പൻ തൊഴിലവസരങ്ങൾ; ഓപ്പൺ ഡേ ഒക്ടോബർ 7-ന്

ഡബ്ലിനിലെ പ്രശസ്തമായ Beaumont Hospital-ല്‍ ഐടി വിദഗ്ദ്ധര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ ജോലി ഒഴിവുകളെപ്പറ്റിയും മറ്റുമുള്ള വിശദവിവരങ്ങള്‍ ഒക്ടോബര്‍ 7-ന് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഡേയില്‍ ലഭ്യമാണ്. താഴെ പറയുന്ന തസ്തികകളിലാണ് ജോലി ഒഴിവുകള്‍:Healthcare Project Managers Subject Matter Experts (SMEs) in Healthcare Applications Configuration Leads / Testers / Data Validators Healthcare Trainers & Superusers Healthcare Business / Informatics Team Healthcare … Read more

അയർലണ്ടിൽ 40 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കൺസ്ട്രക്ഷൻ കമ്പനിയായ Strata

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ Strata, 40 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍, ഷെഡ്യൂളിങ്, പ്ലാനിങ് മാനേജ്‌മെന്റ്, 4D/5D ഡിജിറ്റല്‍ സേവനങ്ങള്‍, സസ്റ്റെയ്‌നബിലിറ്റി, ഡാറ്റ അനലിറ്റിക്‌സ്, ഫോറന്‍സിക് ഡിലേ അനാലിസിസ് തുടങ്ങിയ തസ്തികകളിലായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ Strata-യുടെ സേവനം ഒഴിവാക്കാന്‍ സാധിക്കാത്തതാണെന്ന് ഐറിഷ് വ്യാവസായിക, വാണിജ്യ, തൊഴില്‍ വകുപ്പ് … Read more

അയർലണ്ടിലെ ഗാർഡയിൽ ക്ലറിക്കൽ ഓഫിസർ ആയി നിയമനം; ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫിസര്‍മാര്‍ക്കായുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിര, താല്‍ക്കാലിക തസ്തികകളിലായി രാജ്യമെമ്പാടും 400 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 20, 3 pm. അപേക്ഷ നല്‍കാന്‍ സന്ദര്‍ശിക്കുക: https://www.garda.ie/garda/en/about-us/our-departments/office-of-corporate-communications/news-media/open-competition-for-appointment-to-the-position-of-clerical-officer.html?fbclid=IwAR1LKh-g7ISImwFBOPoanLaIKzudYYrHSgpcbarO_8-UlncAArb9jCU-ARY

അയർലണ്ടിൽ 50 പേർക്ക് ജോലി നൽകുമെന്ന് Integrity360

സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Integrity360, അയര്‍ലണ്ടില്‍ 50 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഡബ്ലിനില്‍ നിര്‍മ്മിക്കാനിരിക്കുന്ന പുതിയ security operations centre (SOC)-മായി ബന്ധപ്പെട്ടാണ് സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ക്ക് ജോലി ലഭിക്കുക. നിലവില്‍ കമ്പനിക്കായി 100 പേരോളം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ നടത്തുന്ന 8 മില്യണ്‍ യൂറോയുടെ നിക്ഷേപത്തോടെ ആകെ ജോലിക്കാരുടെ എണ്ണം 200 ആക്കി ഉയര്‍ത്തുമെന്നും കമ്പനി പറയുന്നു. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്‌സ്, അനലിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നീ തസ്തികകളിലേയ്ക്കാകും നിയമനങ്ങള്‍ കൂടുതലും. ഡബ്ലിനിലെ Sandyford-ല്‍ … Read more

അയർലണ്ടിലെ Aldi-യിൽ ജോലി ചെയ്യാൻ തയ്യാറാണോ? ഇപ്പോൾ അപേക്ഷിക്കാം

തിരക്കേറുന്ന ക്രിസ്മസ് കാലത്തിന് മുമ്പായി അയര്‍ലണ്ടില്‍ 340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. നിലവില്‍ Aldi-യുടെ അയര്‍ലണ്ടിലെ 160 സ്‌റ്റോറുകളിലായി 4,650 പേര്‍ ജോലി ചെയ്യുന്നുണ്ട്. Adamstown, Cabra, Ballyhaunis, Athenry, Kanturk എന്നിവിടങ്ങളില്‍ ഈ വര്‍ഷം പുതിയ സ്റ്റോറുകളും കമ്പനി തുറന്നിരുന്നു. ഡബ്ലിനില്‍ 79, കോര്‍ക്കില്‍ 72, മേയോയില്‍ 25, ഗോള്‍വേയില്‍ 22, കെറിയില്‍ 77, കില്‍ഡെയറില്‍ 15 എന്നിങ്ങനെയാണ് ജോലി ഒഴിവുകള്‍ ഉള്ളത്. നിലവിലെ സ്‌റ്റോറുകളിലേയ്ക്കും, പുതിയ സ്‌റ്റോറുകളിലേയ്ക്കുമായി നിലവില്‍ റിക്രൂട്ട്‌മെന്റ് നടന്നുവരികയാണ്. … Read more