ക്രിസ്മസ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യപകമാവുന്നു; ഗാർഡാ മുന്നറിയിപ്പ്

ക്രിസ്മസിന്റെ മുന്നോടിയായി നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ടെക്സ്റ്റ് സന്ദേശ തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്തതായി ഗാർഡായി അറിയിച്ചു. ബാങ്കുകൾ, ഡെലിവറി കമ്പനികൾ, കോറിയർ സേവനങ്ങൾ, യൂട്ടിലിറ്റി പ്രൊവൈഡറുകൾ, സർക്കാരിന്റെ ഏജൻസികൾ എന്നിവയുടെ പേരിൽ പ്രവർത്തിക്കുന്ന നിരവധി സ്മിഷിംഗ് തട്ടിപ്പുകള്‍ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ഗാർഡാ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) ഉദ്യോഗസ്ഥർ ബാങ്ക് ഉപഭോക്താക്കളോട് കൂടുതൽ ജാഗ്രത പുലർത്താൻ നിർദേശിച്ചു. വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പ്രതികരിച്ച ഉപഭോക്താക്കൾ ഉടൻ തന്നെ അവരുടെ ബാങ്കുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. തട്ടിപ്പുകാര്‍ … Read more

സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല : സഹായം തേടി പോലീസ്

സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നാണ് 22കാരി സാന്ദ്രാ സജുവിനെ കാണാതായത്. പത്തു ദിവസം മുമ്പ് ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30 നാണ് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ടത്. അതിനു ശേഷം സാന്ദ്രയുടെ യാതൊരു വിവരങ്ങളുമില്ല. ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ പൊലീസ്. അഞ്ചടി ആറ് ഇഞ്ച് ഉയരം, മെലിഞ്ഞ … Read more

പുതിയ പെൻഷൻ പദ്ധതി അയലണ്ടില്‍ സാമൂഹിക അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ

അയര്‍ലണ്ടില്‍ 2025 ല്‍ വരാനിരിക്കുന്ന പെൻഷൻ ഓട്ടോ-എൻറോള്മെന്റ് സ്കീം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ (NWC) പുറത്തു വിട്ട പുതിയ റിപ്പോർട്ടില്‍ പറയുന്നു. സ്ത്രീകൾ നേരിടുന്ന ഘടനാപരമായ പെൻഷൻ അസമത്വങ്ങൾ പരിഹരിക്കാൻ ഈ പദ്ധതിക്കു കഴിയില്ലെന്നും, ചില സാഹചര്യങ്ങളിൽ അവ വഷളാകാനും സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “സ്റ്റിൽ സ്റ്റക്ക് ഇൻ ദ ഗാപ്പ് – പെൻഷൻ ഓട്ടോ-എൻറോള്മെന്റ് ഫ്രം എ ജെൻഡർ ആൻഡ് കെയർ ലെൻസ്” എന്ന ഗവേഷണ റിപ്പോര്‍ട്ട്‌ 2024 ഡിസംബർ … Read more