മനോജ് കളീക്കലിന് കാന്‍ബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത് .
കാന്‍ബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്‌ട്രേലിയന്‍ മലയാളി മനോജ് പി. കളീക്കലിന് കര്‍മ്മ ഭൂമിയായ കാന്‍ബറയിലെ മലയാളി സമൂഹം കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അര്‍പ്പിക്കാനുമായി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ എട്ടാം തീയതി ബുധനാഴ്ച ആയിരുന്നു ഹൃദയാഘാതം മൂലം മനോജ് മരണമടഞ്ഞത്. കോട്ടയം കഞ്ഞിക്കുഴി കളീക്കല്‍ പോളിന്റെ മകനാണ്. ഭാര്യ ബിന്ദു വയനാട് പുല്‍പ്പള്ളി മണിമല കുടുംബാംഗവും കാന്‍ബറ ഹോസ്പിറ്റലില്‍ നഴ്‌സുമാണ്..ദീര്‍ഘകാലം സിംഗപ്പൂരില്‍ … Read more