മുന്‍ അയര്‍ലണ്ട് മലയാളി യുവാവ് ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു
ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുന്‍ അയര്‍ലണ്ട് മലയാളിയായ യുവാവിന് ദാരുണാന്ത്യം. പെർത്തിലെ കാനിങ്ങ് വെയിലിൽ താമസിക്കുന്ന റോയൽ തോമസ്-ഷീബ ദമ്പതികളുടെ മകൻ ആഷിനാണ് (24) ഞായറാഴ്ച്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അയര്‍ലണ്ട് മലയാളികളുടെ ഇടയില്‍ സുപരിചിതമായ കുടുംബം ആയിരുന്നു റോയല്‍ തോമസിന്‍റെത്. ഞായറാഴ്ച്ച രാത്രി പെർത്ത് സമയം 11.15നായിരുന്നു അപകടം. കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷിൻ തൽക്ഷണം മരിക്കുകയായിരുന്നു. യുവാവിന്റെ വീടിനു … Read more