സിസ്റ്റർ ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തിൽ

നോക്ക്/അയർലണ്ട്: അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചിലേഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുക. ഒട്ടനവധി വചന പ്രഘോഷണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ തിരുവചന പ്രഘോഷക സി. ആൻ മരിയ അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്.

വിശുദ്ധ കുർബാനയ്ക്കും, ആരാധനയ്ക്കും, വചന പ്രഘോഷണത്തിനുമൊപ്പം മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

നോക്ക് തീർത്ഥാടന കേന്ദ്രത്തിലെ സെൻ്റ് ജോൺസ് റെസ്റ്റ് ഹൗസിലാണ് ധ്യാനം നടക്കുക. പ്രവേശനം മുൻകൂർ ബുക്കു ചെയ്യുന്നവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 5 നു മുമ്പായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യണം.

മനോജ് : 0892619625, ജ്യോതിഷ് : 0894888166, മാർട്ടിൻ : 08976856488.

Share this news

Leave a Reply

%d bloggers like this: