നെതർലാൻഡ്സിൽ ഫീല്‍ഡ് സെയില്‍സ് എക്‌സിക്യുട്ടീവുമാരാകാന്‍ അവസരം. പാര്‍ട്ട് ടൈം, ഫുള്‍ ടൈം എന്നിങ്ങനെ രണ്ട് രീതിയില്‍ ജോലി ചെയ്യാവുന്നതാണ്. NRG Group of Companies ആണ് തൊഴിലവസരം നല്‍കുന്നത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി
ഭാഷാപ്രാവീണ്യം: ഹിന്ദി & ഇംഗ്ലിഷ്.
ഉര്‍ദു, പഞ്ചാബി, തെലുങ്ക് എന്നിവയില്‍ ഏതെങ്കിലും അറിയുന്നത് അഭികാമ്യം.
ജോലിയുടെ ലൊക്കേഷന്‍: Loodstraat 33-35, 2718 RV, Zoetermeer, The Netherlands
ആവശ്യമായ രേഖകള്‍: വാലിഡ് ആയ ഡ്രൈവിങ് ലൈസന്‍സ്
വാലിഡ് ആയ വിസ
BENELUX മേഖലയില്‍ ജോലി ചെയ്യാനുള്ള അനുമതി
എക്‌സ്പീരിയന്‍സ്: FMCG പശ്ചാത്തലത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന, സെയില്‍സില്‍ 2 വര്‍ഷത്തിലധികം ജോലിപരിചയം.
ജോലിയുടെ സ്വഭാവം:
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി സ്ഥിരമായി പുതിയ ഉപഭോക്താക്കളെ സമീപിക്കുക.
മാര്‍ക്കറ്റ് വിവരങ്ങള്‍ ശേഖരിക്കുക.
പ്രോഡക്ട് സാംപിളുകള്‍ കാണിച്ച് വിശദീകരിക്കുക.
ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി ഉല്‍പ്പന്നം നിര്‍ദ്ദേശിക്കുക.
റീട്ടെയിലര്‍മാര്‍ക്ക് ആവശ്യം മനസിലാക്കി ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ മനസിലാക്കിക്കൊടുക്കുക.
മാര്‍ക്കിറ്റിങ് കാംപെയിനുകള്‍ വികസിപ്പിച്ച് നടപ്പിലാക്കുക.
കമ്പനി: അയര്‍ലണ്ട്, നെതര്‍ലണ്ട്‌സ്, ഇന്ത്യ എന്നിവിടങ്ങളില്‍ വേരോട്ടമുള്ള ആഗോള FMCG, EXIM (Export-Import) എന്റര്‍പ്രൈസാണ് NRG Group. അയര്‍ലണ്ട്, BENELUX മേഖലകളില്‍ ഇന്ത്യന്‍ ഫുഡ് പ്രോഡക്ടുകള്‍ ഇറക്കുമതി ചെയ്യുന്നതും, വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന NRG, കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മേഖലയിലെ പ്രധാന കമ്പനികളിലൊന്നാണ്.
ജോലിക്ക് അപേക്ഷിക്കാനായി: https://nrgimports.nl/jobs/4691/