മഹാകുംഭമേള നടന്ന 2025-ലെ ശിവരാത്രി ദിനത്തിൽ, ഐറിഷ് മലയാളിയും പത്രപ്രവർത്തകനുമായ
കെ.ആർ അനിൽകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ച “മഹാദേവാ ഞാനറിഞ്ഞീലാ” എന്ന് തുടങ്ങുന്ന ഏതാനും വരികൾക്ക് പ്രമുഖ സംഗീതജ്ഞൻ
എൻ.യു സഞ്ജയ് ശിവ സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭക്തിഗാനം
യൂട്യൂബിൽ റിലീസ് ചെയ്തു.
തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തിൽ ഭഗവാന് ഒരു ഗാനാർച്ചനയായാണ്
സമർപ്പിച്ചിരിക്കുന്നത്. കെ.പി പ്രസാദിന്റെ സംവിധാനത്തിൽ ഒരു അനുഭവകഥയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസാണ് നിർവ്വഹിച്ചിരിക്കുന്നത്.
തിരുനക്കര മഹാദേവക്ഷേത്രവും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ഈ ഭക്തിഗാന ആൽബത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് സഞ്ജയ് ശിവയും, ഗുരുവന്ദിതയും, സോമശേഖരൻ നായരുമാണ്. ആർട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷുമാണ്.
“മഹാദേവാ ഞാനറിഞ്ഞീലാ ” എന്ന ഭക്തിഗാനം You tube ൽ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.