അയർലണ്ടിൽ പണപ്പെരുപ്പം തുടരുന്നു; ഒരു വർഷത്തിനിടെ വർദ്ധന 1.8%

അയര്‍ലണ്ടില്‍ പണപ്പെരുപ്പം തുടരുന്നതായി വ്യക്തമാക്കി Central Statistics Office (CSO) റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചത് 1.8% ആണ്. അതേസമയം ജനുവരി വരെയുള്ള 12 മാസത്തെ പണപ്പെരുപ്പം 1.9% ആയിരുന്നു എന്നതിനാല്‍ ഇക്കാര്യത്തില്‍ നേരിയ കുറവ് വന്നു എന്ന് കരുതാവുന്നതാണ്. European Central Bank-ന്റെ ലക്ഷ്യമായിരുന്ന 2 ശതമാനത്തിന് താഴെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി എന്നതും നേട്ടമാണ്.

2022 ഒക്ടോബറില്‍ 9.2% വരെയുള്ള വമ്പന്‍ പണപ്പെരുപ്പത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. കോവിഡ് കാരണം ഓയില്‍, ഗ്യാസ് എന്നിവയ്ക്ക് വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഒപ്പം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശവും ഇതിന് ആക്കം കൂട്ടി.

അതേസമയം ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ഏറ്റവുമധികം വിലവര്‍ദ്ധനയുണ്ടായത് റസ്റ്ററന്റ്, ഹോട്ടല്‍ മേഖലകളിലാണ്. 3.1% ആണ് ഈ മേഖലകളിലെ പണപ്പെരുപ്പം. പബ്ബുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം ഇക്കാരണത്താല്‍ ഭക്ഷണത്തിനും, പാനീയങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് നിലവില്‍.

ഒരു പൗണ്ട് ബട്ടറിന് 70%, Irish cheddar കിലോയ്ക്ക് 50%, 2 ലിറ്റര്‍ ഫുള്‍ ഫാറ്റ് പാലിന് 26%, 500 ഗ്രാം spaghetti-ക്ക് 3% എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: