570,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി വെസ്റ്റ് ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ പിടിയില്‍. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച റവന്യൂ നടത്തിയ ഓപ്പറേഷനിലാണ് 28.5 കിലോഗ്രാം കഞ്ചാവുമായി 30-ലേറെ പ്രായമുള്ള പുരുഷന്‍ അറസ്റ്റിലായത്.
Garda National Drugs and Organised Crime Bureau (GNDOCB), Clondalkin District Drugs Unit, Revenue’s Customs Service എന്നിവര്‍ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്തുവരികയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.