2025-ലെ ആദ്യ രണ്ട് മാസങ്ങളിലായി ടാക്‌സ് ഇനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 13.5 ബില്യണ്‍ യൂറോ. 2024-ലെ ആദ്യ രണ്ട് മാസങ്ങളെക്കാള്‍ 12.1% വര്‍ദ്ധനയാണ് ടാക്‌സ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിപ്രകാരം ആപ്പിള്‍ കമ്പനിയില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന 1.7 ബില്യണ്‍ യൂറോ ഒഴിവാക്കിയുള്ള തുകയാണിത്.
ഈ വര്‍ഷം ലഭിച്ച ആകെ ടാക്‌സ് വരുമാനത്തില്‍ 5.7 ബില്യണ്‍ യൂറോ ഇന്‍കം ടാക്‌സ് ഇനത്തിലാണ്. 5.8% ആണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള വര്‍ദ്ധന. കോര്‍പ്പറേഷന്‍ ടാക്‌സ് ആകട്ടെ 89% വര്‍ദ്ധിച്ച് 1.1 ബില്യണ്‍ യൂറോയും ആയി.
സോഷ്യല്‍ പ്രൊട്ടക്ഷന്‍, ആരോഗ്യം, വിദ്യാഭ്യാസം മുതലായ പ്രധാന മേഖലകളിലായി കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉയര്‍ന്ന ടാക്‌സ് വരുമാനം ലഭിക്കുന്നതോടെ സാധിക്കുമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു.