അയർലണ്ടിലെ ഡ്രൈവർമാർ കഴിഞ്ഞ വർഷം അധികമായി നൽകിയ ടോൾ തുക 350,000 യൂറോ

അയര്‍ലണ്ടിലെ ഒമ്പത് ടോള്‍ റോഡുകളിലും ടണലുകളിലുമായി ഡ്രൈവര്‍മാര്‍ പോയ വര്‍ഷം അമിതകമായി നല്‍കിയ ടോള്‍ തുക 350,000 യൂറോയിലും അധികമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവര്‍മാര്‍ പലപ്പോഴും ബാക്കി തുക വാങ്ങാന്‍ നില്‍ക്കാത്തതും, ടോള്‍ ചാര്‍ജ്ജിലും അധികം തുക ബക്കറ്റില്‍ ഇട്ടതുമാണ് അമിത തുക ലഭിക്കാന്‍ കാരണമായിട്ടുള്ളത്.

ഇത്തരത്തില്‍ ഏറ്റവുമധികം തുക ലഭിച്ചത് ഡബ്ലിനെയും ബെല്‍ഫാസ്റ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന M1 മോട്ടോര്‍വേയിലാണ്. 99,000 യൂറോയാണ് കഴിഞ്ഞ വര്‍ഷം അധികമായി ലഭിച്ചത്. Shannon-ന്റെ അടിയിലുള്ള ലിമറിക്ക് ടണലാണ് 50,000 യൂറോയോടെ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 49,000 യൂറോയോടെ ഗോള്‍വേയിലേയ്ക്കുള്ള N6 റൂട്ടാണ് മൂന്നാം സ്ഥാനത്ത്.

ആകെ ഇത്തരത്തില്‍ 355,000 യൂറോ അധിക ടോളായി ലഭിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷം ടോള്‍ അടയ്ക്കാത്തത് കാരണം നഷ്ടമായ തുക 423,000 യൂറോ ആണെന്നും Transport Infrastructure Ireland (TII) അധികൃതര്‍ വ്യക്തമാക്കുന്നു.

2024-ല്‍ ഏറ്റവുമധികം തുക ടോളായി ലഭിച്ചത് M50-യില്‍ നിന്നാണ്- 212 മില്യണ്‍ യൂറോ. 50 മില്യണ്‍ ലഭിച്ച M1 ആണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.

Share this news

Leave a Reply

%d bloggers like this: