അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി’ മെയ് 31, ജൂൺ 1, 2 തീയതികളിൽ [ശനി, ഞായർ, തിങ്കൾ(Bank Holiday)] ദിവസങ്ങളിൽ നടത്തപ്പെടുന്നു.
കൗണ്ടി Louth-ലെ Termonfeckin-ലുള്ള St. Fechin’s GAA ഹാളിൽ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച Preachers of Divine Mercy Monastery യിലെ വൈദികനുമായ ബഹുമാനപ്പെട്ട സാംസൺ ക്രിസ്റ്റി PDM അച്ചനാണ്. രാവിലെ 10-ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന രീതിയിൽ ആണ് മൂന്നു ദിവസത്തെ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകരപ്പെടുന്ന ഈ മൂന്ന് ശുശ്രൂഷാ ദിനങ്ങളിലേയ്ക്ക് അയർലണ്ടിലെ എല്ലാ വിശ്വാസികളേയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
നവീൻ മാത്യു:0892507409
ഷിബു കുരുവിള:0877740812
ഫാ.സിജോ :0894884733