ഡബ്ലിനിൽ 11-കാരന് സ്‌കൂളിൽ വച്ച് കുത്തേറ്റു

ഡബ്ലിനില്‍ 11-കാരനായ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ വച്ച് കുത്തേറ്റു. ഇന്നലെ രാവിലെ 10.30-ഓടെ ഫിന്‍ഗ്ലാസിലെ സ്‌കൂളില്‍ വച്ച് 12 വയസില്‍ താഴെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിയാണ് കുട്ടിയെ ആക്രമിച്ചത്. രാവിലെയുള്ള ഇടവേള സമയത്ത് ഗ്രൗണ്ടില്‍ വച്ചായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ 11-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയനാക്കി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. കത്തികൊണ്ട് പുറത്താണ് കുത്തേറ്റത്.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ പ്രായം പരിഗണിച്ച് ക്രിമിനല്‍ കേസ് എന്ന നിലയിലല്ല അന്വേഷണം പുരോഗമിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: