ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നലെ ഉച്ചയോടെ ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്.
ശ്വാസതടസ്സം മാർപാപ്പയുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി അനുഭവപ്പെട്ടിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.