ഡോണെഗലിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 9.30ഓടെ, ഡോണെഗലിലെ An Bhealtaine, Gort an Choirce പ്രദേശത്ത് കാർ ഒരു വീടിന്‍റെ ഗേബിൾ ഭിത്തിയിൽ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. കാർ ഓടിച്ചിരുന്ന കൗമാരക്കാരനും പിന്നിലെ സീറ്റിൽ ഉണ്ടായിരുന്ന ഇരുപത് വയസ്സുള്ള യുവാവും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കാറിൽ ഉണ്ടായിരുന്ന മറ്റൊരു കൗമാരക്കാരനും ഇരുപത് വയസ്സുള്ള യുവാവും ഗുരുതരമായി പരിക്കേറ്റ് ലെറ്റർകെനി സർവകലാശാലാശുപത്രിയിൽ ചികിത്സയിലാണ്.
അപകടസമയത്ത് വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി, അവിടെ പോസ്റ്റ്-മോർട്ടം പരിശോധന നടത്തുമെന്ന് ഗാര്‍ഡ അറിയിച്ചു.