അയർലണ്ടിൽ വൈദ്യുതി വിലയിൽ വര്‍ധനവ്, ഭക്ഷ്യ വിലയും കൂടുതൽ; CSO റിപ്പോര്‍ട്ട്‌

അയർലണ്ടിലെ ഹോള്‍സെയില്‍ വൈദ്യുതി ചാര്‍ജ് ജനുവരിയിൽ 22.3 ശതമാനം വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 67.7 ശതമാനത്തിന്റെ വർദ്ധനവാണ്.

ഈ വർദ്ധനവിനിടയിലും, 2022 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തേക്കാൾ ഇപ്പോഴത്തെ വില 56.8 ശതമാനം കുറവാണ്.

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദക വില 7.6 ശതമാനം വർധിച്ചു, അതിൽ പാൽ ഉൽപ്പന്നങ്ങൾക്ക് 18.6 ശതമാനത്തിന്റെ കുത്തനെ ഉയർന്ന വളർച്ച രേഖപ്പെടുത്തി.

മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് 8.6 ശതമാനം വർദ്ധനയുണ്ടായപ്പോൾ, ഇറച്ചി, ഇറച്ചി ഉൽപ്പന്നങ്ങൾ എന്നിവ 4.1 ശതമാനം ഉയർന്നു. അതേസമയം, ധാന്യ സംസ്കരണം, സ്റ്റാർച്ച്, മൃഗങ്ങള്‍ക്കുള്ള തീറ്റകള്‍ എന്നിവയിൽ 2.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

നിർമ്മാണ വ്യവസായങ്ങളിലെ ഹോള്‍സെയില്‍ നിരക്ക് നേരിയ തോതിൽ വർധിച്ചു, ജനുവരിയിൽ ഉൽപ്പാദക വില സൂചിക 0.1 ശതമാനം ഉയർന്നതായി CSO യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: