കോർക്ക് തുറമുഖം Ringaskiddy തുറമുഖ പുനർവികസന പദ്ധതിക്കായി ഒരു വലിയ പദ്ധതി അൻ ബോർഡ് പ്ലീനാലയിൽ സമർപ്പിച്ചു. ‘മറൈൻ ഡെവലപ്മെന്റ്’ വിഭാഗത്തിൽ സമർപ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ 849 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. കോർക്ക് കണ്ടെയ്നർ ബർത്ത് 2, ഡീപ്‌വാട്ടർ ബർത്ത് വിപുലീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
തുറമുഖ നവീകരണത്തിന്റെ നിർമാണം സാമ്പത്തിക പ്രവർത്തനത്തിൽ പ്രധാനമായും അനുകൂലമായ സ്വാധീനം ചെലുത്തും. ഏകദേശം 849 നിർമാണ ജോലികൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, ഈ പ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് പദ്ധതി റിപ്പോർട്ടിൽ പറയുന്നു.