പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് അലേര്‍ട്ട്

മൺസ്റ്റർ, ലെൻസ്റ്റർ, ഉൾസ്റ്റർ എന്നീ പ്രദേശങ്ങളിലെ പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ്  മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി Met Éireann അറിയിച്ചു.

കോർക്ക്, കെറി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 4 മുതൽ 8 മണിവരെ യെല്ലോ വിന്‍ഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ക്ലോ എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 6 മുതൽ 10 മണിവരെ അലേര്‍ട്ട്  ബാധകമാകും.

ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ യാത്രയ്ക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാമെന്നും, മരങ്ങളോ കൊമ്പുകളോ കടപുഴകി വീഴാന്‍ സാധ്യതയുണ്ടെന്നും Met Éireann മുന്നറിയിപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: