ഫെബ്രുവരിയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചതായി ഏറ്റവും പുതിയ AA അയർലണ്ട് ഫ്യുവൽ സർവേ വ്യക്തമാക്കുന്നു.
പെട്രോളിന്റെ വില ലിറ്ററിന് നാല് സെന്റ് വർദ്ധിച്ച് ശരാശരി €1.80 ആയി, അതേസമയം ഡീസൽ വിലയും നാല് സെന്റ് ഉയർന്ന് €1.77 ആയി.
എന്നിരുന്നാലും, ഫെബ്രുവരിയിൽ ഇലക്ട്രിക് വാഹന ഉടമകൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വർഷംതോറും 17,000 കിമീ യാത്ര ചെയ്യുന്നതിനുള്ള ഇലക്ട്രിക് വാഹന ചെലവ് €810 ആയി കുറഞ്ഞു, മുൻമാസത്തേക്കാൾ ഒരു സെന്റ് കുറഞ്ഞ നിരക്കാണിത്.
ഇന്ധന വില വർദ്ധന കുടുംബങ്ങൾക്കു സാമ്പത്തിക ഭാരം സൃഷ്ടിക്കുമെങ്കിലും, ഡ്രൈവർമാർക്ക് ഇന്ധന ഉപയോഗം നിയന്ത്രിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാം എന്ന് AA അയർലൻഡ് മാർക്കറ്റിംഗ് & PR വിഭാഗം മേധാവി എലേന ലിയാവോ അഭിപ്രായപ്പെട്ടു.
അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന് റൂട്ടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക, സ്ഥിരമായ വേഗതയിൽ യാത്ര ചെയ്യുക, ലഭ്യമെങ്കിൽ ഇക്കോ-ഡ്രൈവിംഗ് മോഡുകൾ ഉപയോഗിക്കുക എന്നിവ ചെറിയ കാര്യങ്ങളായിരുന്നാലും ഇന്ധന ചെലവ് കുറയ്ക്കാൻ വലിയ സഹായമാകുമെന്ന് അവര്‍ പറഞ്ഞു.
പ്രതീക്ഷിക്കാത്ത ചെലവുകൾ കുറയ്ക്കാൻ ഓരോ ചെറിയ കാര്യവും പ്രധാനമാണ്. സൂക്ഷ്മമായ ഡ്രൈവിംഗ് ശീലങ്ങൾ സ്വീകരിക്കുന്നത് സാമ്പത്തിക ഭാരം കുറയ്ക്കാനും ഉപകരിക്കും, എലേന കൂട്ടിച്ചേർത്തു.