2025 ഫെബ്രുവരി 23 ഞായറാഴ്ച , ഡബ്ലിനിലെ പ്രശസ്തമായ Drimnagh ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റിൽ 12 ജനപ്രിയ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ആരാധകർ അത്യധികം ആവേശത്തിൽ ആണ്.
രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ടൂർണമെൻ്റ്, അയർലണ്ടിലെമ്പാടുമുള്ള ടീമുകൾ പങ്കെടുക്കുന്ന, എലൈറ്റ് ക്രിക്കറ്റ് പ്രതിഭകളുടെ ഒരു കിടിലൻ പോരാട്ടം പ്രദർശിപ്പിക്കുമെന്ന് ഉറപ്പാണ്.
ആവേശകരമായ ഈ ഇൻഡോർ ടൂർണമെൻ്റിനായി 12 ടീമുകൾ 4 പൂളുകൾ ആയി മത്സരിക്കുന്നത് തിങ്കളാഴ്ച നടന്ന ആവേശകരമായ തത്സമയ നറുക്കെടുപ്പിന് ശേഷം ആണ്. ഇൻഡോർ മത്സരങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഓരോ ഗെയിമും പ്രവാചനാതീതവും അവസാന ബോൾ വരെയും വിജയ പരാജയങ്ങൾ മാറി മറിയുകയും ചെയ്യും എന്നുള്ളത് ആണ്.
ഈ ടൂർണമെൻ്റ് അഭിമാനപൂർവ്വം സ്പോൺസർ ചെയ്യുന്നത് ഷീല പാലസ് റെസ്റ്റോ ബാർ ലിഫി വാലി ആണ്.
ഇൻഡോർ ക്രിക്കറ്റിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും കായികരംഗത്ത് നൂതന ഫോർമാറ്റുകളോടുള്ള താൽപ്പര്യവും അടിവരയിടുന്നതാണ് Sheela Palace പോലെ ഉള്ള മികച്ച സ്പോൺസറുടെ പങ്കാളിത്തം.
ആവേശകരമായ ഈ ടൂർണമെൻ്റ് ആസ്വദിക്കാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു. സ്പോൺസർമാരുടെ പിന്തുണയോടെ, ഈ ഇവൻ്റ് കളിക്കാർക്കും ആരാധകർക്കും ഒരുപോലെ അവിസ്മരണീയമായ ദിവസമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക:
വിഷ്ണു – 0894576544
ജോഷി- 087679 0911