ഡബ്ലിനിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ 5,000-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള 1000 ത്തോളം പേര്‍ ഇനി മുതല്‍ ഐറിഷ് പൌരന്മാരാവും. 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരാണ് ഇന്നും നാളെയും പൗരത്വം സ്വീകരിക്കുക.
ഏറ്റവും കൂടുതൽ അപേക്ഷകരുള്ള 10 രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്‍പില്‍ 914 പേര്‍. ശേഷം യുണൈറ്റഡ് കിംഗ്ഡം (614), ബ്രസീൽ (531), റൊമാനിയ (380), പോളണ്ട് (360), ഫിലിപ്പൈൻസ് (241), ദക്ഷിണാഫ്രിക്ക (210), നൈജീരിയ (205), പാക്കിസ്ഥാൻ (191), യുഎസ് (191) എന്നിവയാണ് ഏറ്റവും കൂടുതൽ അപേക്ഷകളുള്ള രാജ്യങ്ങൾ.