സർവീസ് സ്റ്റേഷന്‍ എനർജി കമ്പനിയായ കൊറിബ് ഓയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിലെ സ്റ്റോറുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ 1,200 പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കൊറിബ് ഓയിൽ ഇപ്പോൾ അയര്‍ലണ്ടില്‍ ഉള്ള സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം കുറഞ്ഞത് നാല് പുതിയ സർവീസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. കോർക്കിലെ മോഡൽ റോഡിലെ ആദ്യത്തെ സ്റ്റോർ ഈ മാസം തന്നെ തുറക്കും, ഇത് 30 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
കൊറിബ് ഓയിൽ പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്നതോടൊപ്പം വീടുകൾക്കും ബിസിനസ്സുകൾക്കും ഹീറ്റിംഗ് ഓയിലും കെറോസിനും വിതരണം ചെയ്യുന്നു. 1987-ൽ സ്ഥാപിതമായ കമ്പനിയില്‍ ഇപ്പോൾ 38 സർവീസ് സ്റ്റേഷനുകളിലായി 1,150 ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു.
2024ൽ, അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച കമ്പനി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10 പുതിയ വെൻഡീസ് റെസ്റ്റോറന്റുകൾ കൊറിബ് സർവീസ് സ്റ്റേഷനുകളിൽ തുറക്കുമെന്ന് അറിയിച്ചു.