ഡബ്ലിൻ എയർപോർട്ടിൽ വന്‍ മയക്കുമരുന്ന് വേട്ട ; യുവാവ് അറസ്റ്റിൽ

ഡബ്ലിൻ എയർപോർട്ടിൽ ബുധനാഴ്ച രാവിലെ റവന്യൂ വകുപ്പ് നടത്തിയ  പരിശോധനയിൽ €5.28 ലക്ഷം വില വരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തില്‍ 20-വയസ്സുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ഇയാള്‍ 1996-ലെ ക്രിമിനൽ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ്) ആക്ട്‌ സെക്ഷൻ 2 പ്രകാരം നോർത്ത് ഡബ്ലിനിലെ ഗാർഡാ സ്റ്റേഷനിൽ കസ്റ്റഡിയില്‍ ആണ്. ഇയാളെ വ്യാഴാഴ്ച രാവിലെ 10:30 ന് ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: