ഐറിഷ് ടെക് കമ്പനി Workhuman പുതിയ ഇന്നൊവേഷൻ ഹബ് ഡബ്ലിൻ സിറ്റി സെന്ററിൽ തുറന്നു

ക്ലൗഡ്-ബേസ്ഡ് HR സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഐറിഷ് ടെക് കമ്പനി Workhuman ഡബ്ലിനിലെ ഡേം സ്ട്രീറ്റിലെ വീവർക്ക് വൺ സെൻട്രൽ പ്ലാസയിൽ പുതിയ ഇൻവൊവേഷൻ ഹബ് തുറന്നു.

ഡബ്ലിൻ 12-ലെ പാർക്ക് വെസ്റ്റിലുള്ള സ്ഥാപനത്തിന് പുറമേ, സിറ്റി സെന്റെറില്‍  സ്ഥാപിച്ചിരിക്കുന്ന ഈ ഹബ് കമ്പനിയുടെ സാന്നിധ്യത്തെയും വികസനത്തെയും  കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു.

ഈ പുതിയ ഹബ് അയര്‍ലണ്ടിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും, അവരുടെ നിരന്തരമായ ഉൽപ്പന്ന നവീകരണത്തിനും AI- powered എംപ്ലോയി റെക്കഗ്നിഷൻ സൊല്യൂഷനുകളുടെ മുന്നേറ്റത്തിനും പ്രധാന ഘടകമാകുമെന്നും കമ്പനി അറിയിച്ചു.

600-ലധികം ജീവനക്കാരുമായി അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന Workhuman, കഴിഞ്ഞ വർഷം 150-ലധികം നിയമനങ്ങൾ നടത്തിയിരുന്നു. ഉൽപ്പന്ന വികസനം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് മേഖലകളിൽ തുടർച്ചയായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡബ്ലിൻ വേഗത്തിൽ വളരുന്ന AI നേതൃത്വമുള്ള കമ്പനികൾക്കുള്ള ആഗോള ഹബ്ബായി മാറിയിട്ടുണ്ടെന്നും, AI അധിഷ്ഠിത ജീവനക്കാരിലൂടെ Workhuman അതിന്‍റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനി ആണെന്നും, വീവർക്കിലെ Regional President, UKI, EMEA and APAC ലൂക് ആംസ്‌ട്രോംഗ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: