ഡോണെഗാല്‍ ക്യാച്ച് സാൽമൺ ഫില്ലറ്റുകൾക്ക് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്

ഡോണെഗാല്‍ ക്യാച്ച് ബ്രാന്‍ഡിന്‍റെ ചില സാൽമൺ ഫില്ലറ്റുകളുടെ ബാച്ചുകളിൽ പീനട്ട് അടങ്ങിയിട്ടുണ്ടെന്നും ഇത് ഇന്‍ഗ്രീഡിയന്റ്സ് ലിസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് സേഫ്റ്റി ഓഫ് അയര്‍ലണ്ട് (FSAI) മുന്നറിയിപ്പ് നല്‍കി. ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് പീനട്ട് അലർജിയുള്ളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്.

‘Donegal Catch 4 Atlantic Salmon Fillets in a Barbeque Spiced Marinade’ എന്ന ഉൽപ്പന്നത്തിന്‍റെ മൂന്ന് ബാച്ചുകള്‍ക്കാണ് ഫുഡ് സേഫ്റ്റി അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്‌.

L22024304 (SNFIIR) – expiry date : സെപ്റ്റംബർ 2025, L22024326 (SN) – expiry date : ഒക്ടോബർ 2025, L22024352 (SN) – expiry date : നവംബർ 2025.  ഈ ബാച്ചുകളിൽ പെട്ട ഉൽപ്പന്നങ്ങൾ പീനട്ട് അലർജി ഉള്ളവർ.ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSAI) മുന്നറിയിപ്പ് നൽകി.

Share this news

Leave a Reply

%d bloggers like this: