കൌണ്ടി ഓഫലിയിൽ ഇന്നലെ നടന്ന വാഹന അപകടത്തിൽ 50-കാരന്‍ മരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ Daingeanലെ കില്ലഡെറി യില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഗാർഡാ, അത്യാഹിത സേവനങ്ങൾ ഉടനെ സ്ഥലത്തെത്തി.
വാഹനത്തിന്റെ ഡ്രൈവർ ആയിരുന്ന ആള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്ന് ഗാർഡാ സ്ഥിരീകരിച്ചു.
അപകടത്തെ തുടർന്ന് ഗാർഡാ ഫോറൻസിക് സംഘത്തിന്‍റെ സാങ്കേതിക പരിശോധനയ്ക്കായി താൽക്കാലികമായി അടച്ചിരുന്ന കില്ലഡെറിയിലെ റോഡ് വീണ്ടും തുറന്നിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ (057) 9327600 എന്ന നമ്പറിൽ ടുള്ളാമോർ ഗാർഡാ സ്റ്റേഷനെയോ, 1800 666 111 എന്ന ഗാർഡാ കോൺഫിഡൻഷ്യൽ ലൈനിലോ, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡാ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.