ഐറിഷ് ടെക് കമ്പനിയായ അർഡാനിസില്‍ 30 പുതിയ തൊഴിലവസരങ്ങള്‍

ഐറിഷ് ടെക് കമ്പനിയായ അർഡാനിസ് ടെക്നോളജീസ് 30 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയിച്ചു. സോഫ്റ്റ്‌വെയർ, ഡിജിറ്റൽ കൺസൾട്ടിംഗ് മേഖലകളിൽ സേവനം നൽകുന്ന കമ്പനി, ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് മികച്ച സാങ്കേതിക പരിഹാരങ്ങൾ നൽകുകയാണ് ലക്ഷ്യം.

പുതിയ തസ്തികകൾ 2024 സെപ്തംബറിലെ വിപുലീകരണത്തിന്‍റെ ഭാഗമായുള്ളതാണ്. അന്ന് AI കാള്‍ സെന്റർ ടൂളിന്റെ വികസനത്തിന് വേണ്ടി കമ്പനി 20 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

അർഡാനിസ് തങ്ങളുടെ അന്താരാഷ്ട്ര ക്ലയന്റുകള്‍ക്ക് വേണ്ടി അനുഭവസമ്പന്നരായ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സ്ക്രം മാസ്റ്റർമാർ, സോഫ്റ്റ്‌വെയർ ആർക്കിടെക്ടുമാർ, ഡെവ്‌ഓപ്‌സ് എഞ്ചിനീയർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, പ്രോഡക്റ്റ് ഓണർമാർ എന്നിവരെയാണ് നിയമിക്കുന്നത്. കൂടാതെ, കമ്പനിയുടെ സോഫ്റ്റ്‌വെയറും AI വികസനവും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇത് സഹായകരമായിരിക്കും എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

അവസരങ്ങള്‍ അയർലൻഡ്, യുഎസ്, ബ്രസീൽ, പോർച്ചുഗലിലെ പോർട്ടോ ഓഫീസ് എന്നിവിടങ്ങളിലും,കൂടാതെ യൂറോപ്പിലെ മറ്റു ഭാഗങ്ങളിലുമുണ്ടാകും.

2016-ൽ സ്ഥാപിതമായ അർഡാനിസ് സാമ്പത്തികം, ഫാർമ, സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ്, ആരോഗ്യപരിചരണം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ കമ്പനികൾക്കായി സോഫ്റ്റ്‌വെയർ സിസ്റ്റങ്ങൾ വികസിപ്പിക്കുന്ന സ്ഥാപനം ആണ്.

Share this news

Leave a Reply

%d bloggers like this: