കുരുവിള ജോർജ് ആയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി

കുരുവിള ജോർജ് അയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി. മിനിസ്ട്രി ഓഫ് ജസ്റ്റീസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മീഷണർ.

സാമൂഹിക പ്രതിബദ്ധതയുള്ള, സമദർശിത്വവും നിയമപരമായ നൈപുണ്യവും ഉള്ള വ്യക്തികൾക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തലും, സത്യപ്രസ്താവനകൾ അംഗീകരണവും, വാറന്റുകളും സമൻസ് നൽകലും പോലുള്ള ചുമതലകൾ കൈവശം വയ്ക്കുന്ന ഹോണററി നിയമനമാണ് പീസ് കമ്മീഷണർ.

നിലവിൽ, കുരുവിള ജോർജ് അയ്യങ്കോവിൽ ഫിനെ ഗെയിൽ ഗെയ്ൽ നേതാവും, ട്രിനിറ്റി കോളേജ് ഡബ്ലിനിലെ എഐ ഗവേഷകനും, ഒരു യൂറോപ്യൻ പാർലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനുമാണ്. കൂടാതെ, മലങ്കര ഓർത്തഡോക്സ് സഭയുടെ സജീവ അംഗമാണ്. ഭരണനേതൃത്വം, സാങ്കേതികവിദ്യ, സമൂഹസേവനം എന്നിവയിലുള്ള വൈദഗ്ദ്ധ്യം അദ്ദേഹത്തെ പീസ് കമ്മീഷണർ എന്ന പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ കൂടുതൽ യോഗ്യനാക്കുന്നു.

വർക്ക്ഡേയിലെ ഫുൾടൈം സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അദ്ദേഹം ഡബ്ലിനിൽ ജോലി ചെയ്യുന്നു.പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ആണ് സ്വദേശം.

വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: