പെർമനെന്റ് ടി.എസ്.ബി (PTSB) ഈ വർഷം തങ്ങളുടെ 300 ജീവനക്കാരെ കുറയ്ക്കുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ആരംഭിച്ച സ്വമേധയാ വിരമിക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് ഈ തീരുമാനമെടുത്തത്.
ഡിസംബറിൽ, ബാങ്ക് അറിയിച്ചത് ഒക്ടോബറിൽ സീനിയർ മാനേജർമാർക്കായി ആരംഭിച്ച വിരമിക്കല്‍ പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കുമെന്നാണ്. ആ സമയത്ത് ഫിനാൻഷ്യൽ സർവീസ് യൂണിയൻ (FSU) 500 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടം ഉണ്ടാവാമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് PTSB അവകാശപ്പെട്ടിരിന്നു. എന്നാൽ, ഇന്ന് ബാങ്ക് നൽകിയ അപ്ഡേറ്റിൽ 300 ജോലിസ്ഥാനങ്ങൾ റദ്ദാക്കാനുള്ള പദ്ധതി തുടരുമെന്ന് വ്യക്തമാക്കി.
സ്വമേധയാ വിരമിക്കല്‍ പദ്ധതിയ്ക്കായി ലഭിച്ച അപേക്ഷകൾ പരിഗണിച്ച്, 2025-ൽ ഘട്ടംഘട്ടമായി ഏകദേശം 300 ജീവനക്കാർക്ക് ബാങ്ക് വിടാൻ അവസരം നല്‍കുമെന്നാണ് ബാങ്ക് അറിയിച്ചത്.
പി.ടി.എസ്.ബി വിരമിക്കല്‍ പദ്ധതി വിപുലീകരണം പ്രഖ്യാപിച്ചപ്പോൾ, തന്ത്രപരമായ ബിസിനസ് പരിവർത്തനങ്ങൾ നടത്തി ഫലപ്രാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കി.