അയര്‍ലന്‍ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഫിനാഫാള്‍- ഫിനാഗേല്‍ സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍. ഫിനാ ഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും ഫിനാ ഗേല്‍ നേതാവുമായ സൈമണ്‍ ഹാരിസ് പുതിയ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായി. ഫിനാ ഫാളും (48) ഫിനാ ഗേലും (38) സ്വതന്ത്രരും ഉള്‍പ്പടെ 95 ടിഡിമാരുടെ പിന്തുണയോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
ഫിനാ ഫാള്‍- ഫിനാ ഗേല്‍ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയനുസരിച്ച് 2027 നവംബര്‍ വരെ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി തുടരും. പിന്നീടുള്ള രണ്ട് വര്‍ഷം സൈമണ്‍ ഹാരിസ് പ്രധാനമന്ത്രിയാകും. പുതിയ മന്ത്രിസഭയില്‍ 15 കാബിനറ്റ് അംഗങ്ങളും നാല് സഹമന്ത്രിമാരും ഉള്‍പ്പടെ 19 പേരാണുള്ളത്. മന്ത്രിസഭയില്‍ ഫിനാ ഫാളിന് പ്രധാനമന്ത്രി ഉള്‍പ്പടെ ഒന്‍പത് മന്ത്രിമാരും ഫിനാഗേലിന് ഉപപ്രധാനമന്ത്രി ഉള്‍പ്പടെ എട്ട് മന്ത്രിമാരുമാണുള്ളത്.
മന്ത്രിമാരും വകുപ്പുകളും ചുവടെ,
പ്രധാന മന്ത്രി (ടീഷെഖ്): മീഹോള്‍ മാർട്ടിൻ, ഉപ പ്രധാനമന്ത്രി (ടോനിഷ്‌റ്റ), വിദേശകാര്യ, വ്യാപാര, പ്രതിരോധ മന്ത്രി: സൈമൺ ഹാരിസ്, പബ്ലിക് എക്സ്പെൻഡിചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസസ്, റിഫോർം, ഡിജിറ്റലൈസേഷൻ: ജാക്ക് ചാമ്ബേഴ്‌സ്, ന്യായ, ആഭ്യന്തര, കുടിയേറ്റ മന്ത്രി: ജിം ഒ’കോളഹാൻ, സോഷ്യൽ പ്രൊട്ടക്ഷൻ, റൂറല്‍, കമ്മ്യൂണിറ്റി വികസനം, ജിയല്‍ട്ടെറ്റ്: ഡാറാ കാലിയറി, ഹൗസിംഗ്, ലോക്കൽ ഗവർണ്ണമെന്റ്, ഹെറിറ്റേജ്: ജെയിംസ് ബ്രൗൺ, ക്ലൈമറ്റ്, എൻവയരോൺമെന്റ്, എനർജി, ട്രാൻസ്പോർട്ട്: ഡരാഘ് ഒ’ബ്രിയൻ, ഫർതർ & ഹയർ എജ്യൂക്കേഷൻ, റിസർച്ച്, ഇന്നവേഷന്‍, സയൻസ്: ജെയിംസ് ലോലസ്, ചിൽഡ്രൻ, ഡിസ്‌ബിലിറ്റി, ഇക്വാലിറ്റി: നോർമ ഫോളി, ഫിനാൻസ്: പാസ്‌കൽ ഡോണോഹൂ, ഹെൽത്ത്: ജെനിഫർ കാറോൾ മാക്നീൽ, എജ്യൂക്കേഷൻ, യൂത്ത്: ഹെലൻ മക്കൻറ്റി, ആഗ്രിക്കൾച്ചർ, ഫുഡ്, ഫിഷറീസ്, മറൈന്‍: മാർട്ടിൻ ഹേഡൻ, എന്റർപ്രൈസ്, ടൂറിസം, എമ്പ്ലോയ്മെന്റ്: പീറ്റർ ബർക്ക്, ആർട്സ്, മീഡിയ, കമ്മ്യൂണിക്കേഷൻസ്, കൾച്ചർ, സ്പോർട്ട്: പാട്രിക് ഒ’ഡോണവൻ.
ടി.ഡി. മേരി ബട്ട്ലർ ഗവണ്മെന്റ് ചീഫ് വിപ്പ് പദവിയും മാനസികാരോഗ്യ വകുപ്പിന്‍റെ പദവിയും വഹിക്കും. സീനിയർ കൗൺസൽ റോസ്സ ഫാനിങ്ങ് വീണ്ടും അറ്റോർണി ജനറലായി. നോയല്‍ ഗ്രിലിഷ് (ഫുഡ് പ്രൊമേഷന്‍, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്), സീയാന്‍ കാനി (റോഡ് ട്രാന്‍സ്പോര്‍ട്ട്, റെയില്‍, പോര്‍ട്ട്സ്, ലോജിസ്റ്റിക്സ്) എന്നിവര്‍ സഹമന്ത്രിമാരുമാണ്.