പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു ; നിരവധി സ്ഥാനമാറ്റങ്ങളും ഉന്നതമന്ത്രിപദങ്ങളിലേക്കുള്ള പ്രമോഷനുകളും

അയര്‍ലന്‍ഡിലെ പ്രധാനമന്ത്രിയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഫിയാനാ ഫോയിൽ ലീഡര്‍ മീഹോള്‍ മാർട്ടിൻ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഇതിൽ നിരവധി സ്ഥാനമാറ്റങ്ങളും പുതിയ പ്രമോഷനുകളും ഉൾപ്പെടുന്നുണ്ട്.

15 ഉന്നതമന്ത്രിപദങ്ങളിൽ, ഒന്ന് മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ഫിനെ ഗെയല്‍ അംഗമായ പീറ്റർ ബർക്ക്  തന്റെ മുൻപത്തെ വകുപ്പില്‍ തന്നെ തുടരും. കൂടാതെ, ഫിയാനാ ഫോയിൽ അംഗമായ ചാർലി മക്കോനലോഗ് നു ഈ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല.

പുതിയ കാബിനറ്റ്:

  • പ്രധാന മന്ത്രി (ടീഷെഖ്): മീഹോള്‍ മാർട്ടിൻ
  • ഉപ പ്രധാനമന്ത്രി (ടോനിഷ്‌റ്റ), വിദേശകാര്യ, വ്യാപാര, പ്രതിരോധ മന്ത്രി: സൈമൺ ഹാരിസ്
  • പബ്ലിക് എക്സ്പെൻഡിചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസസ്, റിഫോർം, ഡിജിറ്റലൈസേഷൻ: ജാക്ക് ചാമ്ബേഴ്‌സ്
  • ന്യായ, ആഭ്യന്തര, കുടിയേറ്റ മന്ത്രി: ജിം ഒ’കോളഹാൻ
  • സോഷ്യൽ പ്രൊട്ടക്ഷൻ, റൂറല്‍, കമ്മ്യൂണിറ്റി വികസനം, ജിയല്‍ട്ടെറ്റ്: ഡാറാ കാലിയറി
  • ഹൗസിംഗ്, ലോക്കൽ ഗവർണ്ണമെന്റ്, ഹെറിറ്റേജ്: ജെയിംസ് ബ്രൗൺ
  • ക്ലൈമറ്റ്, എൻവയരോൺമെന്റ്, എനർജി, ട്രാൻസ്പോർട്ട്: ഡരാഘ് ഒ’ബ്രിയൻ
  • ഫർതർ & ഹയർ എജ്യൂക്കേഷൻ, റിസർച്ച്, ഇന്നവേഷന്‍, സയൻസ്: ജെയിംസ് ലോലസ്
  • ചിൽഡ്രൻ, ഡിസ്‌ബിലിറ്റി, ഇക്വാലിറ്റി: നോർമ ഫോളി
  • ഫിനാൻസ്: പാസ്‌കൽ ഡോണോഹൂ
  • ഹെൽത്ത്: ജെനിഫർ കാറോൾ മാക്നീൽ
  • എജ്യൂക്കേഷൻ, യൂത്ത്: ഹെലൻ മക്കൻറ്റി
  • ആഗ്രിക്കൾച്ചർ, ഫുഡ്, ഫിഷറീസ്, മറൈന്‍: മാർട്ടിൻ ഹേഡൻ
  • എന്റർപ്രൈസ്, ടൂറിസം, എമ്പ്ലോയ്മെന്റ്: പീറ്റർ ബർക്ക്
  • ആർട്സ്, മീഡിയ, കമ്മ്യൂണിക്കേഷൻസ്, കൾച്ചർ, സ്പോർട്ട്: പാട്രിക് ഒ’ഡോണവൻ

ഫിയാനാ ഫോയിൽ ടി.ഡി. മേരി ബട്ട്ലർ ഗവണ്മെന്റ് ചീഫ് വിപ്പ് പദവിയും മാനസികാരോഗ്യ വകുപ്പിന്‍റെ  ഉത്തരവാദിത്വവും നിര്‍വഹിക്കും.

സീനിയർ കൗൺസൽ റോസ്സ ഫാനിങ്ങ് വീണ്ടും അറ്റോർണി ജനറലായി നിയമിതയായി.

Share this news

Leave a Reply

%d bloggers like this: