ഡബ്ലിനിൽ പുതിയ വനിതാ ആരോഗ്യകേന്ദ്രം ആരംഭിക്കാന്‍ ബ്ലാക്ക്‌റോക്ക് ക്ലിനിക്ക്; 50 പേര്‍ക്ക് തൊഴില്‍ നല്‍കും

ബ്ലാക്ക്‌റോക്ക് ക്ലിനിക്ക് ഹെൽത്ത് ഗ്രൂപ്പ്, ഡബ്ലിൻ സിറ്റി സെന്റെറില്‍ നാലു നിലകളിലായി ഒരു വനിതാ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റമാണ് എന്ന്‍ ഗ്രൂപ്പ്‌ അറിയിച്ചു.

വനിതാ ആരോഗ്യകേന്ദ്രം 50 ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഡബ്ലിൻ സിറ്റി കൗൺസിലിന് സമർപ്പിച്ച പദ്ധതിയില്‍, ലാരി ഗുഡ്മാൻ ട്രസ്റ്റ് ഉടമസ്ഥതയിലുള്ള ബ്ലാക്ക്‌റോക്ക് UC, ഡബ്ലിൻ 2-ൽ 2-5 വാരിങ്ടൺ പ്ലേസിൽ ഒരു ഓഫീസ് വനിതാ ആരോഗ്യകേന്ദ്രമായി വികസിപ്പിക്കാന്‍ അനുമതി തേടി.

അപേക്ഷയോടൊപ്പം സമർപ്പിച്ച പ്ലാനിംഗ് റിപ്പോർട്ടിൽ, നിര്‍ദ്ധിഷ്ട വനിതാ ആരോഗ്യകേന്ദ്രത്തിന്റെ വികസന പദ്ധതി ആരോഗ്യ മന്ത്രാലയത്തിന്റെ 2024-25  വർഷത്തെ വനിതാ ആരോഗ്യ പ്രവർത്തന പദ്ധതിയുടെ മുൻഗണനകൾക്ക് അനുയോജ്യമായതായി വ്യക്തമാക്കുന്നു. ഇതിൽ ഡയഗ്നോസ്റ്റിക് ഇമേജിങ്ങ്, ആംബുലേറ്ററി കെയർ, മാമോഗ്രാമുകൾ, ഡെക്സാ സ്കാനുകൾ പോലുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങൾക്ക് മികച്ച ആക്സസ് നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.

പ്ലാനിംഗ് റിപ്പോർട്ടിൽ പറയുന്നത്,”കൺസൾട്ടൻ്റ് സ്യൂട്ടുകൾ, ഫിസിയോതെറാപ്പി  റൂമുകൾ, പ്രോസീജർ ഏരിയകൾ തുടങ്ങിയ സൗകര്യങ്ങൾ, ആക്ഷൻ പ്ലാനിലെ പ്രധാന പദ്ധതികള്‍ ആണ്. ഇതിൽ പ്രത്യേക ഗൈനക്കോളജി ക്ലിനിക്കുകളുടെ വികസനം, പെൽവിക് ഫ്‌ലോർ ആരോഗ്യം, വിവിധതലത്തിലുള്ള പരിചരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അപേക്ഷയ്‌ക്ക് മാർച്ചിൽ തീരുമാനമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ബ്ലാക്ക്‌റോക്ക് ക്ലിനിക്ക് ഹെൽത്ത് ഗ്രൂപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: