രാജ്യം മുഴുവന്‍ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. Éowyn കൊടുങ്കാറ്റിന്റെ വരവോടെ, വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ അയർലൻഡിലുടനീളം അതി ശക്തമായ കാറ്റ് വീശുമെന്ന് Met Éireann മുന്നറിയിപ്പ് നല്‍കി.
ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച രാവിലെ 2 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രാബല്യത്തിൽ ഉണ്ടാകും.
മുന്നറിയിപ്പ് പ്രകാരം, ‘അതി ശക്തമായ, വിനാശകരമായ’ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറിൽ 130 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള കാറ്റ് ഉണ്ടാകാനിടായുണ്ടെന്നു Met Éireann അറിയിച്ചു. ഇത് മരങ്ങൾ വീഴാനും, കെട്ടിടങ്ങള്‍ക്ക് നാശം സംഭവിക്കാനും കാരണമാകാൻ സാധ്യതയുണ്ട്. യാത്രകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുകയും, വൈദ്യുതി തകരാരുകള്‍ക്കും സാധ്യതയുണ്ടെന്ന്, Met Éireann മുന്നറിയിപ്പ് നല്‍കി.