വെക്സ്ഫോർഡിലെ ബിഎൻവൈ മെല്ലൺ ഓഫീസ് അടച്ചുപൂട്ടാൻ സാധ്യത; ജീവനക്കാർ ആശങ്കയിൽ

വെക്സ്ഫോർഡിൽ പ്രവർത്തിക്കുന്ന ബിഎൻവൈ മെല്ലൺ ഓഫീസ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകുകയാണെന്ന് റിപ്പോര്‍ട്ട്‌.
ആഗോള ധനകാര്യ സ്ഥാപനമായ ബിഎൻവൈ മെല്ലൺ, വെക്സ്ഫോർഡിലെ ഡ്രിനാഗ് ഓഫീസിൽ ഏകദേശം 300 ജീവനക്കാര്‍ക്ക് തൊഴിൽ നൽകുന്നുണ്ട്.
കമ്പനിയുടെ വെക്സ്ഫോർഡ് ഓഫീസിന്റെ പ്രവർത്തനം നിർത്തിവെച്ച്, ഡബ്ലിനിലെ പ്രവർത്തന കേന്ദ്രത്തിലേക്ക് സർവീസുകൾ ഏകോപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് ജീവനക്കാരിൽ നിന്നുള്ള റിപ്പോർട്ടുകൾ.

തൊഴിൽ സുരക്ഷയെക്കുറിച്ച് മാനേജ്മെന്റിൽ നിന്നുള്ള വ്യക്തമായ അറിയിപ്പുകൾ ലഭ്യമാകാത്തതിനെ തുടർന്ന്, ജീവനക്കാർ ആശങ്കയിലാണ്. എന്നാല്‍ ഡബ്ലിനിലും കോർക്കിലുമുള്ള ഓഫീസുകൾക്ക് ഈ പുനപരിശോധന ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 16 വ്യാഴാഴ്ച, ‘വെക്സ്ഫോർഡ് പീപ്പിള്‍’, ബിഎൻവൈ മെല്ലണിന്റെ വെക്സ്ഫോർഡ് ഓഫീസ് അടച്ചുപൂട്ടാനുള്ള സാധ്യതകളെക്കുറിച്ചും ഈ തീരുമാനത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും അഭിപ്രായം അറിയാൻ കമ്പനിയുമായി ബന്ധപ്പെട്ടു. കമ്പനി വെളിപ്പെടുത്തിയത് ബിഎൻവൈ മെല്ലൺ ഇനി മുതൽ ബിഎൻവൈ എന്ന പേരിൽ പുനഃബ്രാൻഡിംഗ് ചെയ്യുമെന്നാണ്. എന്നാൽ, വെക്സ്ഫോർഡ് ഓഫീസിന്റെ ഭാവിയെക്കുറിച്ച് മറ്റൊന്നും വ്യക്തമാക്കിയിട്ടില്ല.

ജീവനക്കാർക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല. കമ്പനി അധികൃതരുമായുള്ള അടുത്ത യോഗത്തിൽ കൂടുതൽ വ്യക്തത പ്രതീക്ഷിച്ചാണ് ജീവനക്കാർ കാത്തിരിക്കുന്നത്.

വ്യവസായ മന്ത്രി പീറ്റർ ബർക്ക് വെളിപ്പെടുത്തിയതനുസരിച്ച്, ആഗോള ധനകാര്യ സേവന സ്ഥാപനമായ ബിഎൻവൈ മെല്ലൺ ഒരു “ആഗോള പുനഃപരിശോധന” പ്രക്രിയ നടത്തുകയാണെന്ന് അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഈ നടപടികൾ വെക്സ്ഫോർഡിലെ കമ്പനിയുടെ ഓഫീസിനെ ബാധിക്കുമെന്ന് ബർക്ക് പറഞ്ഞു. ഡബ്ലിനിലെയും കോർക്കിലെയും കമ്പനിയുടെ മറ്റ് ശാഖകൾക്ക് ഈ പുനഃപരിശോധന ബാധകമാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സൗത്ത് ഈസ്റ്റ് റേഡിയോയോട് സംസാരിച്ച ലേബർ TD ജോർജ് ലോവ്ലർ പറഞ്ഞു, “ഇത് വെക്സ്ഫോർഡിന് വലിയ തിരിച്ചടിയാണ്. ഇവിടെ വലിയ കഴിവും വിദ്യാഭ്യാസവും  ഉള്ള ഒരു തൊഴിലാളി സമൂഹം ഉണ്ട്. ഈ ജോലികൾ നഷ്ടപ്പെടുന്നത് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കും.”

ബിഎൻവൈ മെല്ലൺ 1994-ൽ അയര്‍ലാന്‍ഡില്‍ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ കമ്പനി കൊർക്കിലും ഡബ്ലിനിലും വെക്സ്ഫോർഡിലുമുള്ള ഓഫീസുകളിലൂടെ ആഗോള ക്ലയന്റുകൾക്ക് ധനകാര്യ സേവനങ്ങൾ നൽകുന്നു. വിവിധ സെക്ടറുകളിലെ ബാങ്കുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ എന്നിവക്കായുള്ള വിവിധ സേവനങ്ങൾ നൽകുന്നു.

Share this news

Leave a Reply

%d bloggers like this: