വിക്ക്‌ലോ കൗണ്ടിയിലെ ബ്രേയിലെ ഒരു മൈതാനത്ത് 37 കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ വൈകുന്നേരം 6 മണിയോടെ, ബല്ലിവാൽട്രിയിലെ കളിസ്ഥലത്തു നടക്കുകയായിരുന്ന ഒരാള്‍ ആണ് മൃതദേഹം കണ്ടത്. യുവാവിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ട്.
എമർജൻസി സേവനങ്ങള്‍ സംഭവ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലം കുറ്റകൃത്യ പ്രദേശമായി പ്രഖ്യാപിച്ച്, ഫോറൻസിക് പരിശോധനയ്ക്കായി സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്.
കൊലപാതക അന്വേഷണം നയിക്കാൻ മുതിർന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും, ബ്രേ ഗാർഡാ സ്റ്റേഷനിൽ ഒരു പ്രത്യേക അന്വേഷണ മുറി സജ്ജീകരിക്കുകയും ചെയ്തു.
മറ്റൊരാളുമായി വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചതായി ഗാർഡാ സംശയിക്കുന്നു.
പ്രദേശത്ത് വളരെ പരിചിതനായ ഒരു വ്യക്തിയെ തിരിച്ചറിയപ്പെട്ടെങ്കിലും, ഗാര്‍ഡ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ബ്രേ ഗാർഡാ, ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിവരങ്ങൾ 01-6665300 എന്ന നമ്പരിൽ, അല്ലെങ്കിൽ ഗാർഡാ കോണ്‍ഫിഡെന്‍ഷ്യല്‍ ലൈൻ 1800 666 111 ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.
സംഭവസ്ഥലത്തോട് ചേർന്ന് നിലനിൽക്കുന്ന ബ്രേ സ്‌കൂൾ പ്രോജക്റ്റ് നാഷണൽ സ്കൂൾ ക്രൈം സീന്‍ പരിശോധനയ്‌ക്ക് സഹായം നൽകുന്നതിനായി അടച്ചു.
സെന്റ് ഫെർഗലിന്റെ നാഷണൽ സ്കൂളും പരിശോധനക്ക് സഹായം നൽകുന്നതിനായി ഇന്ന് രാവിലെ അടച്ചിരിക്കുമെന്ന് ഗാർഡാ അറിയിച്ചിട്ടുണ്ട്.