ഡബ്ലിനില്‍ അന്തരിച്ച റോസ് ടോമിയുടെ പൊതുദർശനം നാളെ

ഡബ്ലിന്‍ ബ്യുമോണ്ടില്‍ അന്തരിച്ച മലയാളി നേഴ്സ് റോസ് ടോമിയുടെ പൊതുദർശനം നാളെ (ചൊവ്വാഴ്ച) ബ്യൂമോണ്ട് നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ്‌ ദേവാലയത്തില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് വിശുദ്ധ കുറുബാന. തുടർന്ന്, വൈകുന്നേരം 7 മണി വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ചടങ്ങുകൾ പിന്നീട നാട്ടിൽ വച്ച് നടത്തപ്പെടും. കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോമി ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ക്യാൻസർ രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ ആയിരുന്നു അന്തരിച്ചത്.

Share this news

Leave a Reply

%d bloggers like this: