അയര്‍ലന്‍ഡില്‍ പക്ഷിപ്പനി, മൂന്നാമ്മത്തെ കേസും സ്ഥിരീകരിച്ചു

അയര്‍ലന്‍ഡില്‍  മൂന്നാമത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചു. കാർഷിക മന്ത്രി 2024 ഡിസംബർ 6-ന് കർശനമായ ബയോസുരക്ഷാ നിയമങ്ങൾ നടപ്പാക്കിയതിന് ശേഷമാണ് മൂന്നാമത്തെ കേസും റിപ്പോർട്ട് ചെയ്തത്.

മൂന്നു വിവിധ രാജ്യങ്ങളിൽ പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന്, വടക്കൻ അയര്‍ലന്‍ഡില്‍ ശനിയാഴ്ച പക്ഷി ഇൻഫ്ലൂവൻസ പ്രതിരോധ മേഖല പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ ആദ്യം മുതൽ അയര്‍ലന്‍ഡില്‍ ഏവിയന്‍ ഇൻഫ്ലൂവൻസയുടെ മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, എല്ലാം കാട്ടുപക്ഷികളിൽ നിന്നുള്ളവയാണ്. Galway യിലും Dublinലും ഓരോന്നും,  ഏറ്റവും പുതിയതായി ജനുവരി മധ്യത്തിൽ Donegalൽ ഒരു കേസും സ്ഥിരീകരിച്ചു.

ഈ ശീതകാലത്ത് യൂറോപ്പിൽ പക്ഷി ഇൻഫ്ലൂവൻസ കണ്ടെത്താത്ത ഏക പ്രദേശം അയര്‍ലന്‍ഡിലായിരുന്നു. എന്നാൽ H5N1 വൈറസ് ബാധിച്ച ബസ്സാർഡ് കണ്ടെത്തിയതോടെ ആ സ്ഥിതി മാറി.

ഡിസംബർ ആദ്യം മുതൽ രാജ്യത്തെ  കാട്ടുപക്ഷികളിൽ ആറ് ഏവിയന്‍ ഇൻഫ്ലൂവൻസ കേസുകൾ കണ്ടെത്തിയതിനാൽ, അയർലണ്ടിലെ മറ്റു കാട്ടുപക്ഷികളിൽ ഈ വൈറസ് വ്യാപിച്ചിരിക്കുന്നതായി വ്യക്തമാകുന്നു. അയർലണ്ടിലെ മറ്റ് വളർത്തുപക്ഷികളെയും കോഴികളെയും സംരക്ഷിക്കാൻ ഉയർന്ന നിലവാരത്തിലുള്ള ജൈവസുരക്ഷാവ്യവസ്ഥകൾ ആവശ്യമാണെന്ന് കൃഷിവകുപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

വകുപ്പിന്റെ നിരീക്ഷണ പരിപാടിയുടെ ഭാഗമായി, ചത്ത കാട്ടുപക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങൾക്ക് അറിയിക്കാൻ അടിയന്തര ഹോട്ട്‌ലൈനും ‘എവിയൻ ചെക്ക് ബേഡ് ആപ്പും ഒരുക്കിയിട്ടുണ്ട്.

പൊതുജനങ്ങൾ, അസുഖം വന്നതോ ചത്തതോ ആയ കാട്ടുപക്ഷികളെ കൈകാര്യം ചെയ്യരുതെന്നും, അത്തരം സംഭവങ്ങൾ കണ്ടാൽ അവരുടെ പ്രദേശത്തെ വെറ്ററിനറി ഓഫിസിലോ അല്ലെങ്കിൽ 01 4928026 എന്ന നമ്പറിലുളള ദേശീയ രോഗ അടിയന്തര സഹായ ഹോട്ട്‌ലൈനിലോ അറിയിക്കണമെന്നും കൃഷിവകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: