സ്വോർഡ്സ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 25, ശനിയാഴ്ച, ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്ടൗൺ നാഷണൽ സ്പോർട്സ് ക്യാമ്പസിൽ നടക്കും. ടൂർണമെന്റ് രാവിലെ 9:30ന് ആരംഭിക്കുന്നതാണ്.
ഈ ആവേശകരമായ മത്സരത്തില് അയർലൻഡിലെ ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ നിന്നുള്ള 12 ടീമുകൾ, 120-ൽ കൂടുതൽ കളിക്കാരുടെ പങ്കാളിത്തത്തോടെ മത്സരിക്കും. ഗാൽവേ, വാട്ടർഫോർഡ്, കോർക്ക്, ഡബ്ലിൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ FEEL AT HOME സ്പോൺസർ ചെയ്യുന്ന €601 എന്ന വലിയ സമ്മാനത്തുകക്കായി മാറ്റുരക്കും.
മത്സരം ബ്ലൂ ചിപ്പ് ടൈൽസ്, മിൻറ്റ് ലീഫ് ഡ്രംകോണ്ട്ര, ഷീലാ പാലസ്, കോൺഫിഡന്റ് ട്രാവൽ എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
മത്സരം കാണാൻ വരുന്ന എല്ലാവർക്കും ഷീലാ പാലസ് ഒരുക്കുന്ന ഭക്ഷണം മിത വിലക്ക് ലഭ്യമാകും.
ടൂർണമെന്റ് സ്വോർഡ്സിലെ മൂന്ന് യുവാക്കളായ ആൽബിൻ ജേക്കബ്, ജോഷ്വ സുനിൽ മാത്യു, ഡാർവിൻ ഷൈമൺ എന്നിവരാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാവർക്കും ഈ ദിനത്തിൽ പങ്കെടുക്കാനും, ടീമുകളെ പിന്തുണയ്ക്കാനും, ഫുട്ബോളിന്റെ പ്രണയത്തോടെ നിറഞ്ഞ ഒരു മികച്ച ദിനം ആസ്വദിക്കാനും ക്ഷണിക്കുന്നു.
തീയതി: ജനുവരി 25, 2025
സ്ഥലം: നാഷണൽ സ്പോർട്സ് ക്യാമ്പസ്, ബ്ലാഞ്ചാർഡ്‌സ്ടൗൺ, ഡബ്ലിൻ
സമയം: രാവിലെ 9:30 മുതൽ
ഈ ആവേശകരമായ ടൂർണമെന്റിൽ പങ്കെടുക്കാൻ മറക്കരുത്. നിങ്ങളുടെ പിന്തുണ ഈ ടൂർണമെന്റിനെ വലിയ വിജയമാക്കും