അയര്‍ലണ്ടിലെ 50-മത്തെ ക്രാഫ്റ്റ് & ഡിസൈൻ എക്‌സ്‌ഹിബിഷൻ ‘ഷോക്കെയ്‌സ്’ ഡബ്ലിനിലെ RDS-ൽ ഇന്ന്‍ മുതല്‍ ആരംഭിക്കും.
രാജ്യത്തെ പ്രമുഖ ക്രാഫ്റ്റ് & ഡിസൈൻ ആർട്ടിസ്റ്റുകൾക്ക്, അവരുടെ കര കൌശല ഉത്പന്നങ്ങൾ ‘ഷോക്കെയ്‌സ്’ ല്‍ പ്രദർശനം നടത്താം. ജനുവരി 19 മുതല്‍ 21 വരെയാണ് പ്രദര്‍ശനം.
പ്രാരംഭത്തിൽ “നാഷണൽ ക്രാഫ്റ്റ് ഫെയർ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദർശനത്തിൽ, 20 രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത് ഈ മേഖലയിലെ കലാകാരന്‍മാര്‍ക്ക് കൂടുതൽ പ്രയോജനകരമായ കരാറുകൾ നേടാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുനത്.
കഴിഞ്ഞ വർഷത്തെ പ്രദര്‍ശനത്തില്‍ €25 മില്ല്യന്‍ മൂല്യമുള്ള കരാറുകൾ ലഭിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.
ചെറുകിട നിർമാണങ്ങൾ, സെറാമിക്സ്, ഗ്ലാസ്, ആഭരണണങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർമ്മിതികൾ പ്രദർശിപ്പിച്ച്, ‘ഷോക്കെയ്‌സ്’ 50-ആം വാർഷികത്തിൽ, കൂടുതൽ പ്രാദേശികവുമായ രാജ്യാന്തരവുമായ കരാറുകൾ നേടുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.