അയര്‍ലണ്ടില്‍ 2024 അവസാന പാദത്തിൽ പ്രഫഷണൽ ജോലി അവസരങ്ങള്‍ 14.6% കുറഞ്ഞതായി റിപ്പോര്‍ട്ട്‌

2024 അവസാന പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) അയര്‍ലണ്ടില്‍ പ്രഫഷണൽ ജോലി അവസരങ്ങളില്‍ 14.6%  കുറവ് വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൂടുതൽ നിയന്ത്രണങ്ങള്‍ സ്വീകരിച്ചതാണ്‌  ഈ കുറവിന് കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്നു.

മോർഗൻ മക്കിൻലേ എന്ന റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഏറ്റവും പുതിയ Employment Monitor ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

2024 അവസാന പാദത്തിൽ ജോലി ഒഴിവുകൾ കുറയുന്നതിനിടെ, ജോലി തേടുന്നവരുടെ എണ്ണം 6.8% ഉയർന്നു. ഈ പ്രവണത  പ്രഫഷണൽ തൊഴിൽ മേഖലയിലെ അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്‌ ചൂണ്ടി കാട്ടുന്നു.

അയര്‍ലണ്ടിലെ, തൊഴിൽ മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന മൾട്ടിനാഷണൽ കമ്പനികൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെ തുടർന്ന് അവരുടെ നിയമന പ്രവർത്തനങ്ങളിൽ കുറയ്ക്കുകയായിരുന്നു. ജോലി അവസരങ്ങളില്‍ കുറവ് അനുഭവപ്പെട്ടെങ്കിലും അയര്‍ലണ്ടിലെ തൊഴിൽ മേഖല സജീവമാണെന്ന് മോർഗൻ മക്കിൻലേ നൽകുന്ന റിപ്പോർട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: