ഹെൽത്ത് കെയർ അസിസ്റ്റന്റ് അടിസ്ഥാന ശമ്പളവും ഫാമിലി വിസയുമായി ബന്ധപെട്ട വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) യുടെ പ്രതിനിധികളും Department of Enterprise, Trade & Employment ലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചര്‍ച്ച നടത്തി.
ഹെൽത്ത് കെയർ അസിസ്റ്റന്റുകൾ, ഹോം കെയറർമാർ, കെയർ വർക്കർമാർ എന്നിവര്‍ക്ക് കുറഞ്ഞ ശമ്പളം €30,000 ആയി ഉയർത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച MNI സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.
MNI, ജനുവരി 10-നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പിലേക്ക് നൽകിയത്. ഈ സർവ്വേ പ്രധാനമായും കഴിഞ്ഞ ഒരു വർഷത്തെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ളതും കൂടാതെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനുള്ള മികച്ച മാര്‍ഗ നിർദേശങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് എംപ്ലോയ്മെന്റ് പെർമിറ്റ്ന്‍റെ തലവൻ എമിലി ഡി ഗ്രേ, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തപ്പോൾ, MNI യെ പ്രതിനിധീകരിച്ച് വർഗീസ് ജോയ്, ഐബി തോമസ്, ഷിജി ജോസഫ് എന്നിവർ പങ്കാളികളായി.
ചർച്ചയിൽ പുതിയ തൊഴിൽ പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവര്‍ക്കും അത് പുതുക്കുന്നവര്‍ക്കുമുള്ള കുറഞ്ഞ ശമ്പള പരിധി €30,000 ആയി വര്‍ധിപ്പിച്ചത് ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
എന്നാല്‍ ഇത് വലിയ അനീതിയാണെന്നും നിലവിലുള്ളവര്‍ക്കും ഈ ശമ്പള വര്‍ധന ബാധകമാക്കണമെന്നു MNI ശക്തമായി ആവശ്യപെട്ടു.
അയർലണ്ടിലെ ജീവിത ചിലവുകളും ജീവിത നിലവാരവും അടിസ്ഥാന പെടുത്തി ശമ്പള വർദ്ധനവ് ഉണ്ടാകുമ്പോൾ (indexation process ) ആനുപാതികമായ സാലറി വര്‍ധന നഴ്സിംഗ് മേഖലയിലുള്ളവര്‍ക്കും ലഭ്യമാക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ അറിയിച്ചു.
കൂടാതെ MNI അംഗങ്ങൾക്ക് ഫാമിലി വിസയുമായി ബന്ധപെട്ടുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനും ഫാമിലി റീ യൂണിഫികേഷനുള്ള പൂർണ്ണ അവകാശം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത MNI ചർച്ചയിൽ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള അനുകൂല കാര്യങ്ങള്‍ക്ക് നീതി ന്യായ വകുപ്പുമായി ബന്ധപ്പെടുന്നുണ്ട് എന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് എന്റെര്‍പ്രൈസസ് അറിയിച്ചു.
നഴ്സിംഗ് ഹോമുകള്‍ക്ക് നല്‍കുന്ന നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചെസ് ഫണ്ട് (NTPF) ലേക്ക് സര്‍ക്കാറിന്റെ അധിക ഫണ്ടിനായി കാത്തിരിക്കുകയാണെന്നും അത് ലഭിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ളവരെയും ഉള്‍പെടുത്തുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
MNI, ഡിപ്പാർട്ട്മെന്റ്ലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് വിലയിരുത്തുകയും, നഴ്സിംഗ് ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും നേടുന്നത് വരെ ശക്തമായ പോരാട്ടം തുടരുമെന്നും MNI പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/photo/?fbid=911270204510614&set=a.558249226479382