അന്താരാഷ്ട്ര തലത്തിൽ എണ്ണവില ഉയർന്ന സാഹചര്യത്തിൽ,രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വീണ്ടും വർധനയുണ്ടായി.
AA യുടെ പുതിയ റിപ്പോർട്ട് പ്രകാരം, പെട്രോളിന്റെ വില ഈ മാസം ഒരു ലിറ്ററിന് 2 സെന്റ് കൂടി ഉയർന്ന് ശരാശരി €1.76 ആയി. അതേസമയം, ഡീസലിന്റെ വില 3 സെന്റ്
വർധിച്ച് €1.73 ആയി. CSO ഡാറ്റ പ്രകാരം, കഴിഞ്ഞ മാസം അൺലീഡഡ് പെട്രോളിന്റെ ശരാശരി വില €1.75 ആയിരുന്നപ്പോൾ, ഡീസലിന്റെ ശരാശരി വില €1.71 ആയിരുന്നു.
ആഗോള വിപണിയില്‍ എണ്ണയുടെ വില നാല് തുടർച്ചയായ ആഴ്ചകളായി ഉയരുകയാണ് അതേസമയം റഷ്യൻ ഊർജ്ജ വ്യാപാരത്തെ ലക്ഷ്യമിട്ടുള്ള പുതിയ യുഎസ് ഉപരോധങ്ങള്‍ എണ്ണ വിതരണത്തിൽ തടസ്സമുണ്ടാക്കുമെന്ന പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നു. ഇതാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്,
അതേസമയം, അടുത്ത തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ ചുമതലയേറ്റാൽ, റഷ്യൻ എണ്ണ വിപണിയെ നേരിടാൻ കൂടുതൽ കടുത്ത സാമ്പത്തിക നയങ്ങൾ രൂപീകരിക്കപ്പെടുമെന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചു കഴിഞ്ഞു. ട്രംപിന്റെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട വ്യക്തി, റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.