24 മണിക്കൂറിനിടെ 266 ഡ്രൈവർമാരെ വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിന് ഗാർഡ പിടികൂടി. ബുധന്‍ രാവിലെ 7 മുതൽ വ്യാഴം രാവിലെ 7 വരെയുള്ള സമയത്ത്, നിയമലംഘന പ്രവർത്തങ്ങള്‍ക്കെതിരെ ദേശീയ തലത്തിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇവരെ പിടികൂടിയത്.
ഈ വർഷം ഇതുവരെ 762 ഡ്രൈവർമാർ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് ഗാർഡ പിടികൂടി. ഇവർക്ക് €120 പിഴയും ഡ്രൈവിംഗ് ലൈസൻസിൽ മൂന്ന് പിഴ പോയിന്റുകളും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം, ഓരോ ദിവസവും ശരാശരിയായി 60 ഡ്രൈവർമാരെയാണ് ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന് പിടികൂടിയിരുന്നത്. എന്നാൽ, ഇന്നലെ 266 ഡ്രൈവർമാർ പിടിയിലായത് കഴിഞ്ഞ വർഷത്തെ ദൈനംദിന ശരാശരിയേക്കാൾ നാലിരട്ടിയിലധികമാണെന്ന് കണക്കാക്കുന്നു.
കഴിഞ്ഞ വർഷം, 21,500 ഓളം ഡ്രൈവർമാർയ്ക്ക് അവരുടെ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന്‍റെ പേരിൽ ഫിക്സഡ് പിഴ നോട്ടീസുകൾ ലഭിച്ചിരുന്നു.