ഐറിഷ് ഭൂ പ്രദേശത്തിന്റെ സീസണൽ സൗന്ദര്യം ആഘോഷിക്കുന്ന RTÉ വെതര്‍ ഫോട്ടോഗ്രാഫി-2025 മത്സരത്തിന് അപേക്ഷിക്കാം

RTÉ വെതർ ഫോട്ടോ മത്സരം 2025-ലെ ശീതകാല സീസണിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മത്സരത്തിൽ പങ്കെടുത്ത്, ശീതകാലത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെയും സീസണൽ മാറ്റങ്ങളുടെയും ദൃശ്യം പങ്കുവയ്ക്കാം.

ഐറിഷ് ഭൂപ്രദേശത്തിന്റെ കാലാനുസൃതമായ മാറ്റങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 20 വർഷത്തിലേറെയായി നടത്തി വരുന്ന ഈ മത്സരം ഇന്നും അതേ ജനപ്രീതിയോടെ മുന്നേറുകയാണ്. അമേച്ചർ ഫോട്ടോഗ്രാഫർമാർക്കും പൊതുജനങ്ങൾക്കും തങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകൾ പ്രദർശിപ്പിക്കാനും അവ പങ്കിടാനും കഴിയുന്ന ഒരു മികച്ച വേദിയാണ് ‘RTÉ Weather Photo Competition’.  RTÉ കാലാവസ്ഥാ ബുള്ളറ്റിനുകളിലും എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ജനപ്രിയ കലണ്ടറിലും ഈ ഫോട്ടോകൾ ഉപയോഗിക്കുന്നു.

മത്സര നിബന്ധനകൾ

ഫോട്ടോ എടുക്കാൻ നിങ്ങൾ ക്യാമറയോ ഫോൺ ക്യാമറയോ ഉപയോഗിക്കുന്നുവെങ്കിൽ, ആർടിഇ കലണ്ടറിൽ അച്ചടിക്കുന്നതിന് അനുയോജ്യമായ ഏറ്റവും ഉയർന്ന റെസല്യൂഷനിൽ ഫോട്ടോ സമര്‍പ്പിക്കണം. മത്സരത്തിനു അയക്കുന്ന ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 2.5 MB ഫയല്‍ സൈസ് ഉണ്ടായിരിക്കണം, ഏകദേശം 285mm വീതിയും 200mm ഉയരവും 300dpi ഉള്ളത് (.JPEG/.JPG ഫോർമാറ്റിൽ) ആയിരിക്കണം.

ചിത്രങ്ങളിൽ ആളുകൾ, മൃഗങ്ങൾ, ഗ്രാഫിക്സ് അല്ലെങ്കിൽ ബ്രാൻഡിംഗ് അടങ്ങിയിരിക്കരുത്. എല്ലാ ചിത്രങ്ങളും ലാൻഡ്സ്കേപ്പ് പ്രപോർഷനിൽ (landscape proportion) മാത്രം ആയിരിക്കണം.

കൂടുതല്‍ അറിയാന്‍ T&Cs കാണുക: here

എൻട്രികൾ www.rte.ie/weather എന്ന വെബ്സൈറ്റിൽ നിശ്ചിത ഫോമിലൂടെ സമർപ്പിക്കണം.

Share this news

Leave a Reply

%d bloggers like this: