ഡിസംബർ 2024-ലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു : CSO റിപ്പോര്‍ട്ട്‌

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) ഡിസംബർ 2024-ലെ തൊഴിലില്ലായ്മ കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബർ 2024-ൽ 4.2% ആയിരുന്നു. നവംബർ 2024-ലെ 4.1% നിലയിൽ നിന്ന് വർധനയുണ്ടായെങ്കിലും, വാർഷിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ  2023 ഡിസംബറിലെ 4.5% നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ 2024-ൽ പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരുന്നു, നവംബർ 2024-ലെ 4.1% നിലയിൽ നിന്ന് ഉയർന്നുവെങ്കിലും, 2023 ഡിസംബറിലെ 4.3% നിരക്കിൽ നിന്ന് കുറവായിരുന്നു.

ഡിസംബർ 2024-ൽ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരുന്നു, നവംബർ 2024-ലെ 4.2% നിലയിൽ നിന്നു മാറ്റമില്ലാതെ തുടരുകയുണ്ടായി. 2023 ഡിസംബറിലെ 4.6% നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ കുറവാണ് കാണുന്നത്.

15-24 വയസ്സുള്ള യുവജനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2024 ഡിസംബറിൽ 11.6% ആയി ഉയർന്നു. നവംബർ 2024-ലെ 11.2% നിരക്കിന്റെ മുകളിലായാണ് ഈ വർദ്ധന.

25-74 വയസ്സുകാരിൽ തൊഴിലില്ലായ്മ നിരക്ക് ഡിസംബർ 2024-ൽ 3.0% ആയിരുന്നു, നവംബർ 2024-ലെ 3.0% നിലയിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

2024 ഡിസംബറിൽ തൊഴിൽരഹിതരുടെ എണ്ണം 1,21,700 ആയിരുന്നു. ഇത് നവംബർ 2024-ലെ 1,20,300 എന്ന നിരക്കില്‍ നിന്ന് 1,400 പേരുടെ വര്‍ധനവാണ് രേഖപെടുത്തിയത്. എന്നാൽ, 2023 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 3,900 പേരുടെ കുറവുണ്ടായതായി CSO യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: