അയർലണ്ടിൽ അതി ശൈത്യം തുടരും; 15 കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതി ശൈത്യം ഇന്നും തുടരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. 15 കൗണ്ടികളിൽ ഇന്നലെ രാത്രി 7 മണിമുതൽ ഇന്ന് രാവിലെ 8 മണിവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും.

ഓറഞ്ച് മുന്നറിയിപ്പിൽ ഉൾപ്പെട്ട കൗണ്ടികളില്‍, Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Galway, Roscommon, Tipperary, Leitrim and Donegal എന്നിവ ഉള്‍പെടുന്നു. അതോടൊപ്പം, രാജ്യം മുഴുവന്‍ പകൽ 12 മണിവരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

ആർക്ക്ടിക് ശൈത്യം ഈ ആഴ്ച അവസാനത്തോടെ രാജ്യത്ത് നിന്നു പിൻവാങ്ങുന്നതോടെ കാലാവസ്ഥയില്‍ ചെറിയ മാറ്റം പ്രതീക്ഷിക്കപ്പെടുന്നു.

Met Éireann റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ രാത്രിയിൽ ലോംഗ്ഫോർഡ് കൗണ്ടിയിലെ ഗ്രാനാർഡിൽ -8.2°C എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തി.

ഇതിനകം, വെസ്റ്റ്‌മീത്ത് കൗണ്ടിയിലെ മുള്ളിംഗറിൽ -7.5°C താപനില രേഖപ്പെടുത്തിയതായി Met Éireann മുൻപ് അറിയിച്ചിരുന്നു.

ഗാൽവേ കൗണ്ടിയിലെ അതൻറിയിൽ -7°C താപനിലയും കാർലോയിലെ ഓക്ക് പാർക്കിൽ -6.7°C താപനിലയും കഴിഞ്ഞ രാത്രിയിൽ രേഖപ്പെടുത്തിയതായി Met Éireann  റിപ്പോർട്ട് ചെയ്തു.

Share this news

Leave a Reply

%d bloggers like this: