ക്രാന്തി കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു.

ഡബ്ലിൻ: അയര്ലണ്ടിലെ ഇടതുപക്ഷ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു. 2025 ജനുവരി 11 ശനിയാഴ്ച സഖാവ്. സീതാറാം യെച്ചൂരി നഗറിൽ
(സെൻ്റ് മാർക്സ് ജി.എ.എ ക്ലബ്, ഡബ്ലിൻ സൗത്ത്) വച്ച് നടക്കുന്ന
കേന്ദ്ര സമ്മേളനം ഡബ്ലിൻ വെസ്റ്റ് ടി.ഡി യും, ഐറിഷ് സോഷ്യൽ പാർട്ടി അംഗവുമായ റൂത്ത് കോപ്പിംഗർ ഉൽഘാടനം ചെയ്തു സംസാരിക്കുന്നു.

രാവിലെ 10 മുതല് വൈകിട്ട് നാലു വരെ നടക്കുന്ന പരിപാടിയിൽ അയർലണ്ടിലെ പ്രമുഖ ഇടതു നേതാക്കൾ പങ്കെടുത്തു സംസാരിക്കും.

നവംബർ-ഡിസംബർ മാസങ്ങളിലായി ക്രാന്തിയുടെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കിയശേഷമാണ് കേന്ദ്രസമ്മേളനം നടക്കുന്നത്.
വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കേന്ദ്രസമ്മേളനത്തിൽ പങ്കെടുക്കും.
ക്രാന്തിയുടെ മുന്നോട്ടു ഉള്ള പ്രയാണത്തിന് സമ്മേളനം ദിശബോധം നൽകും.

മുൻ വൈദ്യുതിവകുപ്പ് മന്ത്രി സഖാവ്. എം.എം.മണി, സി.പി.ഐ.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സഖാവ്. എം.സ്വരാജ്, സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം സഖാവ്.അഡ്വക്കേറ്റ് കെ.അനിൽകുമാർ , സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയുമായ
വിജൂ കൃഷ്ണൻ, അയർലണ്ടിലെ ഇടതുനേതാക്കൾ,
മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി ഗിന്നസ് ബുക്കിലും പേരെഴുതി ചേർത്ത നടൻ അജയകുമാർ എന്ന ഗിന്നസ് പക്രു, ഗസലുകളുടെ മാന്ത്രിക ശബ്ദം തീർക്കുന്ന അലോഷി ആഡംസ്, സിനിമ പിന്നണി ഗായകൻ അരുൺ ഗോപൻ തുടങ്ങി രാഷ്ട്രീയ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: