അയർലൻഡ് ക്നാനായ സംഗമം നടത്തപ്പെട്ടു.

അയർലൻഡ് ക്നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര സംഗമം “ക്നാനായ നക്ഷത്ര രാവ് ”
Ardee പാരിഷ് സെന്ററെറിൽ വെച്ച് ശനിയാഴ്ച (04-01-25) നടത്തപ്പെട്ടു.
അയർലണ്ടിലെ പല ഭാഗങ്ങളിൽനിന്നുമായി 600ൽ പരം ക്നാനായ മക്കൾ ഈ പരിപാടിയുടെ ഭാഗമായി.
ഫാ. തോമസ് കൊച്ചുപുത്തേപുരയിൽ വിശുദ്ധ കുർബാന അർപ്പിച്ചു ആരംഭം കുറിച്ച പരിപാടിയിൽ പൊതുസമ്മേളനവും, കരോൾ ഗാനമത്സരവും, സാന്റാ വിസിറ്റും , രുചികരമായ ഭക്ഷണ വിഭവങ്ങളും, കലാപരിപാടികളുമായി ആഘോഷപൂർവം നടത്തപ്പെട്ടു.
പരിപാടിക്ക് KCAI പ്രെസിഡെന്റ്- ശ്രീ. ജോസ് ചാക്കോ, സെക്രട്ടറി- ഷാജുമോൻ മാത്യു , ട്രേഷറർ ഫിലിപ്പ് മാത്യു എന്നിവർ നയിക്കുന്ന KCAI കമ്മിറ്റി നേതൃത്വം നൽകി.
Dj നൈറ്റ് നുശേഷം 9 മണിയോടുകൂടി, ഏപ്രിൽ 26 നു നടക്കുന്ന മഹാസംഗമത്തിൽ കാണാമെന്ന പ്രതീക്ഷയോടെ ഏവരും പിരിഞ്ഞു.
പങ്കെടുത്ത ഏവർകും , എല്ലാ സഹായങ്ങളും നല്കിയവർക്കും നന്ദി അറിയിച്ചുകൊണ്ട്,

വാർത്ത : KCAI കമ്മിറ്റി

Share this news

Leave a Reply

%d bloggers like this: