ഡബ്ലിൻ ബസിലെ സുരക്ഷാ പ്രശ്നം ; കുട്ടിയെ അടിക്കുന്നതിന്റെ വൈറല്‍ വീഡിയോയിൽ അന്വേഷണം ആരംഭിച്ചു

ഒരു കുട്ടിയെ ബസ് ജീവനക്കാരനായി കരുതുന്ന ഒരാൾ അടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഡബ്ലിൻ ബസ് അധികൃതർ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഈ ദൃശ്യങ്ങളിൽ, ഡബ്ലിൻ ബസിന്റെ വാതിലിനടുത്ത് ഒരു ഹൈ-വിസ് ജാക്കറ്റുള്ള വ്യക്തിയും ബസ് സ്റ്റോപ്പിൽ നിന്ന കുട്ടിയും തമ്മില്‍ തര്‍ക്കിക്കുന്നതായി കാണാം.

ഈ സംഭവം നടന്ന സമയവും സ്ഥലവും ഇതുവരെ വ്യക്തമായിട്ടില്ല. ചുരുങ്ങിയ ദൈർഘ്യമുള്ള വീഡിയോയിൽ, ബസിന് പുറത്തു നിൽക്കുന്ന കുട്ടി ബസിന്റെ തുറന്ന വാതിലിൽ മറ്റൊരാളുമായി സംസാരിക്കുന്നതായി കാണിക്കുന്നു. പിന്നീട് ഹൈ-വിസ് ജാക്കറ്റുള്ള ഒരാൾ ഇടപെടുകയും കുട്ടിയെ അടിക്കുകയും  തുടര്‍ന്ന്  കുട്ടി നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

“ഈ ആരോപണത്തെ ഡബ്ലിൻ ബസ് ഏറ്റവും ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ എപ്പോഴും ബസിന്റെ പ്രധാന ലക്ഷ്യമാണ്,” ഡബ്ലിൻ ബസിന്റെ വക്താവ് വിശദീകരിച്ചു.

സംഭവത്തെക്കുറിച്ച് An Garda Síochána യെ അറിയിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: